06 December Monday

ഒടുവിൽ ബയേൺ അറിഞ്ഞു ! ജർമൻ കപ്പിൽ മൊൺചെൻഗ്ലാദ്ബായോട് അഞ്ച് ഗോളിന് തോറ്റു

വെബ് ഡെസ്‌ക്‌Updated: Friday Oct 29, 2021

 

ബർലിൻ
ബയേൺ മ്യൂണിക്കിന്‌ അടിപതറി. ജർമൻ കപ്പ്‌ രണ്ടാംറൗണ്ടിൽ ബൊറൂസിയ മോൺചെൻഗ്ലാദ്‌ബ ബയേണിനെ അഞ്ച്‌ ഗോളിന്‌ തരിപ്പണമാക്കി. 43 വർഷത്തിനിടെ ബയേണിന്റെ ഏറ്റവും വലിയ തോൽവി. 1978ൽ ജർമൻ ഫുട്‌ബോൾ ലീഗിൽ ഫൊർടുന ദുസെൽഡോർഫിനോട്‌ 1–-7ന്‌ കീഴടങ്ങിയതായിരുന്നു അവസാനത്തെ വൻവീഴ്‌ച. കോവിഡ്‌ ബാധിതനായ പരിശീലകൻ ജൂലിയൻ നാഗെൽസ്‌മാൻ ഇല്ലാതെയാണ്‌ ബയേൺ കളത്തിലിറങ്ങിയത്‌.

ഇരട്ടഗോളുകൾ നേടിയ റാമി ബെൻസെബയ്‌നി, ബ്രീൽ എംബോളോ എന്നിവരാണ്‌ മൊൺചെൻഗ്ലാദ്‌ബയ്‌ക്കായി തിളങ്ങിയത്‌. കൗദിയോ കൊനെ മറ്റൊന്ന്‌ നേടി. ബയേൺ പോസ്റ്റ്‌ ലക്ഷ്യമിട്ട്‌ തൊടുത്ത ആറ്‌ പന്തിൽ അഞ്ചും മൊൺചെൻഗ്ലാദ്‌ബ വലയിലാക്കി. അവസാന എട്ട്‌ കളിയിൽ നാലിലും തോറ്റായിരുന്നു മൊൺചെൻഗ്ലാദ്‌ബ എത്തിയത്‌. ബയേണാകട്ടെ സീസണിൽ തകർപ്പൻ പ്രകടനമാണ്‌. ജർമൻ ലീഗിൽ ഒന്നാമതുണ്ട്‌. ഒമ്പത്‌ കളിയിൽ അടിച്ചുകൂട്ടിയത്‌ 33 ഗോൾ. വഴങ്ങിയതാകട്ടെ വെറും എട്ടെണ്ണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top