08 December Wednesday
ടി പി ഔസേഫിനും 
മുരളീധരനും അംഗീകാരം , ജയ്‌ഷയും പട്ടികയിൽ

രാധാകൃഷ്‌ണൻനായർക്ക്‌ ദ്രോണാചാര്യ ശുപാർശ ; നാലു മലയാളികൾ പുരസ്‌കാരത്തിനരികെ

വെബ് ഡെസ്‌ക്‌Updated: Friday Oct 29, 2021


ന്യൂഡൽഹി
ഇന്ത്യൻ ഹോക്കി ഗോൾകീപ്പർ പി ആർ ശ്രീജേഷിനൊപ്പം മലയാളി പരിശീലകർക്കും ദേശീയ പുരസ്‌കാരം ലഭിച്ചേക്കും. ശ്രീജേഷ്‌ ധ്യാൻചന്ദ്‌ ഖേൽരത്ന പട്ടികയിലാണ്‌. ദേശീയ അത്‌ലറ്റിക്‌ ടീമിന്റെ മുഖ്യകോച്ച്‌ പി രാധാകൃഷ്‌ണൻനായർ തുടർച്ചയായി രണ്ടാംവർഷവും ദ്രോണാചാര്യ പട്ടികയിൽ സ്ഥാനംപിടിച്ചു.
ആലപ്പുഴ ജില്ലയിലെ ചേർത്തലയ്‌ക്കടുത്ത്‌ കഞ്ഞിക്കുഴി സ്വദേശിയായ രാധാകൃഷ്‌ണൻനായർ കഴിഞ്ഞവർഷമാണ്‌ ചുമതലയേറ്റത്‌. ടോക്യോ ഒളിമ്പിക്‌സിൽ അത്‌ലറ്റിക്‌സ്‌ ടീമിന്റെ മുഖ്യപരിശീലകനായിരുന്നു. പരിശീലനരംഗത്തെ മികവിനുള്ള ലൈഫ്‌ ടൈം ദ്രോണാചാര്യ പുരസ്‌കാരത്തിന്‌ രണ്ടു മലയാളികളുണ്ട്‌. അത്‌ലറ്റിക്‌സിൽ ടി പി ഔസേഫും ബാഡ്‌മിന്റണിൽ എസ്‌ മുരളീധരനും.

ധ്യാൻചന്ദ്‌ ലൈഫ്‌ ടൈം പുരസ്‌കാരത്തിനായി വയനാട്ടിൽനിന്നുള്ള ദീർഘദൂര ഓട്ടക്കാരി ഒ പി ജയ്‌ഷയുണ്ട്‌. ഇക്കുറി ഖേൽരത്ന പട്ടികയിൽ 11 പേരാണുള്ളത്‌. ഔദ്യോഗികപ്രഖ്യാപനത്തിൽ എത്രപേരുണ്ടാകുമെന്ന്‌ വ്യക്തമല്ല. കഴിഞ്ഞവർഷം അഞ്ചുപേർക്കായിരുന്നു ഖേൽരത്ന. ഇത്തവണ അർജുന പുരസ്‌കാരത്തിന്‌ 35, ധ്യാൻചന്ദ്‌ ലൈഫ്‌ ടൈം അവാർഡിന്‌ എട്ട്‌, ദ്രോണാചാര്യക്ക്‌ ആറ്‌, ലൈഫ്‌ ടൈം ദ്രോണാചാര്യക്ക്‌ ഒമ്പത്‌ എന്നിങ്ങനെയാണ്‌ ശുപാർശപ്പട്ടികയിലുള്ളവരുടെ എണ്ണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top