28 November Saturday

അവസാന പന്തിൽ ചെന്നൈ; ജയമൊരുക്കി രവീന്ദ്ര ജഡേജ

വെബ് ഡെസ്‌ക്‌Updated: Thursday Oct 29, 2020

രവീന്ദ്ര ജഡേജ


ദുബായ്‌
അവസാന രണ്ട്‌ പന്തുകളിൽ സിക്‌സർ പായിച്ച്‌ രവീന്ദ്ര ജഡേജ ചെന്നൈ സൂപ്പർ കിങ്‌സിന്‌ ജയമൊരുക്കി. കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സിനെ ആറ്‌‌‌ വിക്കറ്റിന്‌ തോൽപ്പിച്ചു. 11 പന്തിൽ 31 റണ്ണടിച്ച്‌ ജഡേജയാണ്‌ ചെന്നൈയെ വിജയതീരമണിയിച്ചത്‌.

കൊൽക്കത്ത 5–-172, ചെന്നൈ 4–-178. കൊൽക്കത്ത തോറ്റതോടെ മുംബൈ ഇന്ത്യൻസ്‌ പ്ലേ ഓഫിൽ പ്രവേശിച്ചു. കൊൽക്കത്തയുടെ സാധ്യത മങ്ങി. അവസന രണ്ട്‌ പന്തിൽ ഏഴ്‌ റണ്ണായിരുന്നു ചെന്നൈക്ക്‌ ജയിക്കാൻ. സിക്‌സറിലൂടെ അവസാനിപ്പിച്ചു ജഡേജ. ഋതുരാജ്‌ ഗയ്‌ക്‌വാദിന്റെ (53 പന്തിൽ 72) അരസെഞ്ചുറിയാണ്‌ ചെന്നൈ ജയത്തിന്‌ അടിത്തറ പാകിയത്‌. അമ്പട്ടി റയ്‌ഡു 38 റണ്ണടിച്ചു. നേരത്തെ നിതീഷ്‌ റാണയുടെ (61 പന്തിൽ 87) ഇന്നിങ്‌സാണ്‌ കൊൽക്കത്തയ്‌ക്കു‌ തുണയായത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top