24 September Friday

11ൽ പതിനൊന്നും ടീമിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jul 29, 2021


കൊളംബോ
കോവിഡ് ഭീഷണിയെ തുടർന്ന് ടീമിൽ ശേഷിച്ച 11 കളിക്കാരുമായാണ് ഇന്ത്യ ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ട്വന്റി–-20  ക്രിക്കറ്റ്‌ മത്സരത്തിന്‌ എത്തിയത്. മുഖ്യടീമിൽ 20 പേരാണ് ഇന്ത്യക്ക്. കോവിഡ് സ്ഥിരീകരിച്ച ക്രുണാൾ പാണ്ഡ്യയുമായി സമ്പർക്കത്തിലായ എട്ടു കളിക്കാർ നിരീക്ഷണത്തിൽ പോയതോടെ ബാക്കിയായത് 11 പേർ.

ആദ്യമത്സരത്തിനിറങ്ങിയ ശിഖർ ധവാൻ, സഞ്ജു സാംസൺ, ഭുവനേശ്വർ കുമാർ, വരുൺ ചക്രവർത്തി എന്നിവർമാത്രമേ ഉണ്ടായുള്ളൂ. ആകെ അഞ്ചു ബാറ്റ്സ്മാൻമാർ. ആറു ബൗളർമാരും.

പൃഥ്വി ഷാ, സൂര്യകുമാർ യാദവ്, മനീഷ് പാണ്ഡെ, ഹാർദിക് പാണ്ഡ്യ, ഇഷാൻ കിഷൻ, യുസ്--വേന്ദ്ര ചഹാൽ, കൃഷ്ണപ്പ ഗൗതം, ദീപക് ചഹാർ എന്നിവരാണ് നിരീക്ഷണത്തിൽ പോയ താരങ്ങൾ. അടുത്ത കളിയിലും ഇവരുണ്ടാകില്ല. ഇതിനിടെ കരുതൽ കളിക്കാരായ മലയാളി പേസർ സന്ദീപ് വാര്യർ, ഇഷാൻ പൊറെൽ, അർഷ്ദീപ് സിങ്, ആർ സായ് കിഷോർ, സിമ്രാൻജീത് സിങ് എന്നിവരെ പ്രധാന ടീമിലേക്ക് ഉൾപ്പെടുത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top