20 September Monday

ട്വന്റി–20 : ലങ്കയ്ക്ക്‌ ലക്ഷ്യം 133

വെബ് ഡെസ്‌ക്‌Updated: Thursday Jul 29, 2021


കൊളംബോ
ഇന്ത്യ--ക്കെതിരായ രണ്ടാം ട്വന്റി–20 ക്രിക്കറ്റിൽ ശ്രീലങ്കയ്--ക്ക് 133 റൺ വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്--ത ഇന്ത്യ നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 132 റണ്ണെടുത്തു. നാല് കളിക്കാർ ഇന്ത്യക്കായി അരങ്ങേറി. മലയാളിയായ ദേവ്ദത്ത് പടിക്കൽ, ഋതുരാജ് ഗെയ്ക്--വാദ്, നിതീഷ് റാണ, ചേതൻ സക്കരിയ എന്നിവർ കന്നി ട്വന്റി–20 കുപ്പായമണിഞ്ഞു.

ക്യാപ്റ്റൻ ശിഖർ ധവാനാണ് (42 പന്തിൽ 40) ഇന്ത്യയുടെ ടോപ്--സ്‌കോറർ. ദേവ്ദത്ത് 23 പന്തിൽ 29ഉം റൺ നേടി. സഞ്ജു സാംസൺ (13 പന്തിൽ 7) ഒരിക്കൽക്കൂടി മികവ് കാട്ടാനുള്ള അവസരം കളഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top