11 August Tuesday

സ്‌റ്റുവർട്ട്‌ ബ്രോഡ്‌ 500*

വെബ് ഡെസ്‌ക്‌Updated: Wednesday Jul 29, 2020

സ്‌റ്റുവർട്ട്‌ ബ്രോഡ്‌


ലണ്ടൻ
ഇംഗ്ലീഷ്‌ പേസർ സ്‌റ്റുവർട്ട്‌ ബ്രോഡ്‌ ടെസ്‌റ്റ്‌ ക്രിക്കറ്റിൽ 500 വിക്കറ്റ്‌ തികച്ചു. വെസ്‌റ്റിൻഡീസിനെതിരായ മൂന്നാം ടെസ്‌റ്റിന്റെ അഞ്ചാംദിനമാണ്‌ ബ്രോഡ്‌ ഈ അനുപമനേട്ടം കുറിച്ചത്‌. വിൻഡീസ്‌ ബാറ്റ്‌സ്‌മാൻ ക്രെയ്‌ഗ്‌ ബ്രത്‌വയ്‌റ്റിനെ വിക്കറ്റിനുമുന്നിൽ കുരുക്കി 500 എന്ന മാന്ത്രികസംഖ്യ തൊട്ടു.

ടെസ്‌റ്റ്‌ ക്രിക്കറ്റിൽ 500 വിക്കറ്റ്‌ തികയ്‌ക്കുന്ന ഏഴാമത്തെ ബൗളറാണ്‌ ബ്രോഡ്‌. രണ്ടാമത്തെ ഇംഗ്ലീഷ്‌ താരവും. കൂട്ടുകാരൻ ജയിംസ്‌ ആൻഡേഴ്‌സന്‌ 589 വിക്കറ്റുണ്ട്‌. ആൻഡേഴ്‌സണും 500‌ വിക്കറ്റ്‌ തികച്ചത്‌ ബ്രത്‌വയ്‌റ്റിനെ പുറത്താക്കിയായിരുന്നു.
2007ലാണ്‌ ബ്രോഡ്‌ അരങ്ങേറിയത്‌. ശ്രീലങ്കയുടെ ചാമിന്ദ വാസിനെ പുറത്താക്കി ആദ്യ വിക്കറ്റ്‌. 15 റൺ വഴങ്ങി എട്ട്‌ വിക്കറ്റ്‌ എടുത്തതാണ്‌ മികച്ച പ്രകടനം. അഞ്ച്‌ വിക്കറ്റ്‌ നേട്ടം 18 തവണ സ്വന്തമാക്കി. 28 ആണ്‌ ബൗളിങ്‌ ശരാശരി.

വിൻഡീസിനെതിരായ മൂന്നാം ടെസ്‌റ്റിന്റെ ഒന്നാം ഇന്നിങ്‌സിൽ ഈ മുപ്പത്തിനാലുകാരൻ ആറ്‌ വിക്കറ്റാണ്‌ നേടിയത്‌. രണ്ടാം ഇന്നിങ്‌സിൽ  നാലും.
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top