30 May Saturday

ശ്വാസമെടുക്കാൻ ബുദ്ധിമുട്ടി: പൗലോ ഡിബാല

വെബ് ഡെസ്‌ക്‌Updated: Sunday Mar 29, 2020


റോം
കോവിഡ്‌–-19 പിടിപ്പെട്ടതിനെ തുടർന്ന്‌ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടിയെന്ന്‌ പൗലോ ഡിബാല. രോഗമോചിതനായ ഈ യുവന്റസ്‌ മുന്നേറ്റക്കാരൻ പരിശീലനം തുടങ്ങി. ഇറ്റാലിയൻ ടെലിവിഷന്‌ നൽകിയ അഭിമുഖത്തിലാണ്‌ രോഗകാലത്തെ പ്രയാസം ഡിബാല തുറന്നുപറഞ്ഞത്‌.

‘ഇപ്പോൾ എനിക്ക്‌ സുഗമമായി നടക്കാനും ചലിക്കാനും കഴിയുന്നു. പരിശീലനം നടത്താനാകുന്നു. ദിവസങ്ങൾക്കുമുമ്പ്‌ ഇതായിരുന്നില്ല സ്ഥിതി. സുഖമായി ശ്വാസമെടുക്കാൻ കഴിയുമായിരുന്നില്ല. ശരീരം മുഴുവൻ വേദനയായിരുന്നു’–-ഡിബാല പറഞ്ഞു.


പ്രധാന വാർത്തകൾ
 Top