26 October Monday

ലീഡ്‌സിന്‌ ജയം, ടോട്ടനത്തിന്‌ സമനില

വെബ് ഡെസ്‌ക്‌Updated: Monday Sep 28, 2020

ലണ്ടൻ
പാട്രിക്‌ ബാംഫോർഡിന്റെ ഹെഡറിൽ ലീഡ്‌സ്‌ യുണൈറ്റഡ്‌ ഷെഫീൽഡ്‌ യുണൈറ്റഡിനെ വീഴ്‌ത്തി (1–-0). ഇംഗ്ലീഷ്‌ പ്രീമിയർ ലീഗിലെ മറ്റൊരു മത്സരത്തിൽ ടോട്ടനം ഹോട്‌സ്‌പർ അവസാന നിമിഷം ന്യൂകാസിൽ യുണൈറ്റഡിനോട്‌ സമനില വഴങ്ങി  (1–-1). ചെൽസി വെസ്‌റ്റ്‌ബ്രോംവിച്ചിനെതിരെ മൂന്ന്‌ ഗോളിന്‌ പിന്നിട്ടുനിന്നശേഷം സമനില പിടിച്ചു (3–-3).

ഷെഫീൽഡിനെതിരെ അവസാനഘട്ടത്തിലായിരുന്നു ലീഡ്‌സിന്റെ വിജയഗോൾ. ജാക്‌ ഹാരിസന്റെ ക്രോസിൽ ബാംഫോർഡ്‌ തലവച്ചു. ലീഡ്‌സിന്റെ രണ്ടാം ജയമാണിത്‌.

വെസ്‌റ്റ്‌ബ്രോമിനെതിരെ അവസാന നിമിഷങ്ങളിലാണ്‌ ചെൽസി തിരിച്ചുവന്നത്‌. മാസൺ മൗണ്ട്‌, കല്ലം ഹഡ്‌സൺ ഒഡോയ്‌, ടാമ്മി അബ്രഹാം എന്നിവർ ചേർന്ന്‌ ചെൽസിക്ക്‌ സമനിലയൊരുക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top