26 October Monday

റയലിന്‌ ജയം

വെബ് ഡെസ്‌ക്‌Updated: Monday Sep 28, 2020


മാഡ്രിഡ്‌
ചാമ്പ്യൻമാരായ റയൽ മാഡ്രിഡിനെ വിറപ്പിച്ചശേഷം റയൽ ബെറ്റിസ്‌ കീഴടങ്ങി. അവസാനഘട്ടത്തിൽ ക്യാപ്‌റ്റൻ സെർജിയോ റാമോസ്‌ നേടിയ പെനൽറ്റി ഗോളിൽ റയൽ ജയം നേടുകയായിരുന്നു (3–-2).

ഫെഡെറികോ വാൽവെർദയിലൂടെ റയലാണ്‌ ആദ്യം ഗോളടിച്ചത്‌. എന്നാൽ, രണ്ട്‌ മിനിറ്റിനിടെ രണ്ടെണ്ണം തൊടുത്ത്‌ ബെറ്റിസ്‌ റയലിനെ ഞെട്ടിച്ചു. അയ്‌സ മാൻഡിയും വില്യം കർവാലിയോയുമാണ്‌ ബെറ്റിസിനായി ലക്ഷ്യം കണ്ടത്‌. രണ്ടാംപകുതിയുടെ തുടക്കത്തിൽ എമേഴ്‌സന്റെ പിഴവുഗോൾ ബെറ്റിസിന്‌ തിരിച്ചടിയായി. പത്ത്‌ മിനിറ്റിനുള്ളിൽ എമേഴ്‌സൺ ചുവപ്പുകാർഡ്‌ കണ്ട്‌ പുറത്താകുകയും ചെയ്‌തു.

അത്‌ലറ്റികോ മാഡ്രിഡിനായി ലൂയിസ്‌ സുവാരസ്‌ ഇരട്ടഗോളുമായി തുടങ്ങി. ഗ്രനഡയ്‌ക്കെതിരെ 6‐1നാണ്‌ അത്‌ലറ്റികോ ജയം സ്വന്തമാക്കിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top