15 October Tuesday

യോകോവിച്ച്‌, ഫെഡറർ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 28, 2019


ന്യൂയോർക്ക്‌
യുഎസ്‌ ഓപ്പൺ ടെന്നീസിൽ പുരുഷ വിഭാഗത്തിൽ മുൻനിര താരങ്ങളായ നൊവാക്‌ യോകോവിച്ച്‌, റോജർ ഫെഡറർ എന്നിവർക്ക്‌ ആദ്യ റൗണ്ടിൽ ജയം. ഇന്ത്യക്കാരായ പ്രജ്‌നേജ്‌ ഗുണ്ണേശ്വരനും സുമിത്‌ നഗലും പുറത്തായി. യോഗ്യതാ മത്സരങ്ങൾ കളിച്ചാണ്‌ ഇരുപത്തിരണ്ടുകാരനായ സുമിത്‌ യുഎസ്‌ ഓപ്പണിനെത്തിയത്‌. റോജർ ഫെഡറർക്കെതിരെ ആദ്യ സെറ്റ്‌ നേടിയ ശേഷമാണ്‌ കീഴടങ്ങിയത്‌. 6–-4ന്‌ ആദ്യ സെറ്റ്‌ നേടി ഫെഡററെയും കാണികളെയും അമ്പരപ്പിച്ചു. രണ്ട്‌ മണിക്കൂർ പൊരുതിയ ശേഷം കീഴടങ്ങി. ഫെഡററുടെ വിജയം 4–-6, 6–-1, 6–-2, 6–-4നായിരുന്നു.

റഷ്യയുടെ അഞ്ചാം റാങ്കുകാരൻ ഡാനിൽ മെദ്‌വദേവ്‌ 6–-4, 6–-1, 6–-2ന്‌ പ്രജ്‌നേഷിനെ പരാജയപ്പെടുത്തി. ഒന്നാം റാങ്കുകാരനായ നിലവിലെ ചാമ്പ്യൻ യോകോവിച്ചിന്റെ വിജയം (6–-4, 6–-1, 6–-4) സ്‌പാനിഷ്‌ താരം റോബർട്ടോ കാർബലസിനെതിരെയായിരുന്നു.

വനിതകളിൽ സെറീന വില്യംസ്‌ മരിയ ഷറപോവയെ 6–-1, 6–-1ന്‌ തകർത്തുവിട്ടു. രണ്ടാം റാങ്കുകാരി ആഷ്‌ലി ബാർടി കസാക്കിസ്ഥാന്റെ സറീന ദിയാസിനെ 1–-6, 6–-3, 6–-2ന്‌ പരാജയപ്പെടുത്തി. വീനസ്‌ വില്യംസ്‌ 6–-1, 6–-0ന്‌ ചൈനയുടെ സെങ് സായ്‌സായിയെ കീഴടക്കി.


പ്രധാന വാർത്തകൾ
 Top