13 July Monday

ചാനുവിന്‌ അർജുനയ്‌ക്കും ശുപാർശ

വെബ് ഡെസ്‌ക്‌Updated: Thursday May 28, 2020

മീരാഭായ്‌ ചാനു


മുംബൈ
കായികരംഗത്തെ സമുന്നത ബഹുമതിയായ ഖേൽരത്ന ലഭിച്ച വെയ്‌റ്റ്‌ലിഫ്‌റ്റിങ്‌ താരം മീരാഭായ്‌ ചാനുവിന്‌ അർജുന പുരസ്‌കാരത്തിനും ശുപാർശ. ഇന്ത്യൻ വെയ്‌റ്റ്‌ലിഫ്‌റ്റിങ് ഫെഡറേഷനാണ്‌ പൂനം യാദവ്‌, രാഗല വെങ്കട്ട്‌ രാഹുൽ എന്നിവർക്കൊപ്പം ചാനുവിനേയും  ശുപാർശ ചെയ്‌തത്‌.

2017ൽ ലോകചാമ്പ്യനായ ചാനുവിന്‌ അടുത്തവർഷം ഖേൽരത്നയും പത്മശ്രീയും ലഭിച്ചിരുന്നു. 2015ൽ സതീഷ്‌ ശിവലിംഗമാണ്‌ ഒടുവിൽ പത്മശ്രീ നേടിയ വെയ്‌റ്റ്‌ലിഫ്‌റ്റർ.


പ്രധാന വാർത്തകൾ
 Top