24 November Tuesday

ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോൾ : ബയേൺ, റയൽ, ലിവർപൂൾ കളത്തിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 27, 2020

ലിവർപൂളിന്റെ മുഹമ്മദ്‌ സലാ പരിശീലനത്തിനിടെ


ലണ്ടൻ
ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ഇന്ന്‌ വമ്പൻമാർ കളത്തിൽ. ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്‌, റയൽ മാഡ്രിഡ്‌, ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി, ഇന്റർ മിലാൻ എന്നിവർക്കെല്ലാം മത്സരമുണ്ട്‌. ഗ്രൂപ്പുഘട്ടത്തിലെ രണ്ടാംറൗണ്ട്‌ കളികളാണ്‌ അരങ്ങേറുന്നത്‌.

ആദ്യകളിയിൽ അത്‌ലറ്റികോ മാഡ്രിഡിനെ തകർത്ത ബയേണിന്‌ ലൊകൊമോടീവ്‌ മോസ്‌കോയാണ്‌ എതിരാളി. ഷക്താർ ഡൊണെസ്‌തകിനോട്‌ അടിയറപറഞ്ഞ റയൽ ബൊറൂസിയ മോൺചെൻഗ്ലാദ്‌ബയുമായി ഏറ്റുമുട്ടും. സിറ്റി മാഴ്‌സെയുമായും ലിവർപൂൾ മിറ്റ്യാലൻഡുമായും കളിക്കും. ഇന്റർ–-‌ഷക്താർ, അത്‌ലറ്റികോ–-ആർബി സാൾസ്‌ബുർഗ്‌, അറ്റ്‌ലാന്റ–-അയാക്‌സ്‌ മത്സരങ്ങളും ഇന്നു‌ നടക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top