31 October Saturday
മായങ്ക്‌ വെടിക്കെട്ട്‌

ബാറ്റിൽ തീനിറച്ച്‌ വീണ്ടും മായങ്ക്‌ ; 50 പന്തിൽ 106 റൺ

വെബ് ഡെസ്‌ക്‌Updated: Sunday Sep 27, 2020


ഷാർജ
ബാറ്റിൽ തീനിറച്ച്‌ വീണ്ടും മായങ്ക്‌ അഗർവാൾ. ഷാർജയിൽ രാജസ്ഥാൻ റോയൽസ്‌ ബൗളർമാരെ നിലംപരിശാക്കി മായങ്ക്‌ സെഞ്ചുറി അടിച്ചു. 50 പന്തിൽ 106 റൺ. ഐപിഎലിൽ രാജസ്ഥാനെതിരെ രണ്ട്‌ വിക്കറ്റ്‌ നഷ്ടത്തിൽ 223 റണ്ണാണ്‌ പഞ്ചാബ്‌ അടിച്ചുകൂട്ടിയത്‌.

മായങ്കും ക്യാപ്‌റ്റൻ ലോകേഷ്‌ രാഹുലും (54 പന്തിൽ 69) ചേർന്ന്‌ പഞ്ചാബിന്‌ ഉഗ്രൻ തുടക്കം നൽകി. കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറിക്കാരൻ രാഹുൽ ഇക്കുറി കരുതലോടെയാണ്‌ തുടങ്ങിയത്‌. എന്നാൽ, മറുവശത്ത്‌ മായങ്ക്‌ മിന്നുന്ന ഫോമിലായിരുന്നു. ഏഴ്‌ കൂറ്റൻ സിക്‌സറും 10 ഫോറുമായിരുന്നു ഈ വലംകൈയൻ ബാറ്റ്‌സ്‌മാന്റെ ഇന്നിങ്‌സിൽ. രാഹുൽ ഒരു സിക്‌സറും ഏഴ്‌ ഫോറും പായിച്ചു. എട്ട്‌ പന്തിൽ 25 റണ്ണുമായി പുറത്താകാതെനിന്ന നിക്കോളാസ്‌ പൂരനും പഞ്ചാബ്‌ നിരയിൽ തിളങ്ങി. മൂന്ന്‌ സിക്‌സറും ഒരു ഫോറുമായിരുന്നു ഈ വെസ്‌റ്റിൻഡീസുകാരന്റെ ഇന്നിങ്‌സിൽ.

പതിനേഴാമത്തെ ഓവറിലാണ്‌ രാഹുൽ–-മായങ്ക്‌ സഖ്യത്തെ വേർപെടുത്താൻ രാജസ്ഥാന്‌ കഴിഞ്ഞത്‌. ഇന്ന്‌ മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്‌സ്‌ ബാംഗ്ലൂരും ഏറ്റുമുട്ടും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top