22 October Thursday

ഐപിഎൽ : കിങ്‌സ്‌ ഇലവൻ പഞ്ചാബിനെ നാല്‌ വിക്കറ്റിന് തകർത്ത് രാജസ്ഥാൻ റോയൽസ്

വെബ് ഡെസ്‌ക്‌Updated: Sunday Sep 27, 2020

 

ഷാർജ
മായങ്ക്‌ അഗർവാളിന്റെ സെഞ്ചുറിക്ക്‌ സഞ്‌ജു സാംസന്റെ മറുപടി. തുടർച്ചയായി രണ്ടാം കളിയിലും ബാറ്റിൽ ഇന്ദ്രജാലം തീർത്ത സഞ്‌ജു ഐപിഎലിൽ രാജസ്ഥാൻ റോയൽസിന്‌ തകർപ്പൻ ജയമൊരുക്കി. കിങ്‌സ്‌ ഇലവൻ പഞ്ചാബിനെ നാല്‌ വിക്കറ്റിനാണ്‌ തകർത്തത്‌. പഞ്ചാബ്‌ അടിച്ചുകൂട്ടിയത്‌ 2–-223. 19.3 ഓവറിൽ രാജസ്ഥാൻ ആ സ്‌കോർ മറികടന്നു.

സഞ്‌ജുവിനൊപ്പം 31 പന്തിൽ 53 റണ്ണെടുത്ത രാഹുൽ ടെവാട്ടിയയും കസറി. ടെവാട്ടിയ ഷെൽഡൺ കോട്രെലിന്റെ ഒരോവറിൽ അഞ്ച്‌ സികസ്‌റുകളാണ്‌ പായിച്ചത്‌.

സഞ്‌ജുവിന്റെ ഇന്നിങ്‌സിൽ ഏഴ്‌ സിക്‌സറും നാല്‌ ഫോറും ഉൾപ്പെട്ടു. ആദ്യം ബാറ്റ്‌ ചെയ്‌ത പഞ്ചാബിന്‌ സെഞ്ചുറിയുമായി മായങ്ക്‌ അഗർവാളാണ്‌ (50 പന്തിൽ 106) ആണ്‌ മികച്ച സ്‌കോറൊരുക്കിയത്‌.  ക്യാപ്‌റ്റൻ ലോകേഷ്‌ രാഹുലും (54 പന്തിൽ 69) കസറി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top