ബേസൽ
എല്ലാ ചോദ്യങ്ങൾക്കും ഉള്ള ഉത്തരമാണ് ലോക ചാമ്പ്യൻഷിപ്പിലെ സ്വർണമെന്ന് പി വി സിന്ധു പറഞ്ഞു. ‘എനിക്ക് ബാറ്റുകൊണ്ട് ഉത്തരം നൽകാനേ അറിയൂ.
കഴിഞ്ഞ രണ്ട് ചാമ്പ്യൻഷിപ് കഴിഞ്ഞപ്പോഴും നിരാശയും സങ്കടവുമായിരുന്നു. തുടർച്ചയായ തോൽവിയിൽ എന്നോടുതന്നെ ദേഷ്യം തോന്നി. ഇപ്പോൾ മനസ്സ് ശാന്തമാണ്. ഇക്കുറി സ്വർണം നേടണമെന്ന് എല്ലാവർക്കുമൊപ്പം ഞാനും ആഗ്രഹിച്ചു.
ഞാൻ ഏത് ടൂർണമെന്റിനിറങ്ങിയാലും സ്വർണം നേടണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. അതുണ്ടാക്കുന്ന സമ്മർദം വലുതാണ്. അതിനാൽ ഒന്നിനെക്കുറിച്ചും ആലോചിക്കാതെ നൂറു ശതമാനം കളി പുറത്തെടുക്കാനാണ് ഇക്കുറി ശ്രമിച്ചത്. അതിന് ഫലമുണ്ടായി. ഇപ്പോൾ ടോക്യോ ഒളിമ്പിക്സ് സ്വർണത്തെക്കുറിച്ച് ആളുകൾ പറഞ്ഞുതുടങ്ങി. ഞാനെന്തായാലും ഇപ്പോൾ അതേക്കുറിച്ച് ചിന്തിക്കുന്നേയില്ല. ഞാനും കുറച്ച് സന്തോഷിക്കട്ടെ. ഒന്നു പറയാം, ബാഡ്മിന്റൺ എനിക്ക് അഭിനിവേശമാണ്. ഇനിയും കിരീടങ്ങൾ വരും. കാത്തിരിക്കുക’–-സിന്ധു പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..