14 July Tuesday

ഗോളടിയങ്കം മുറുകുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday May 27, 2020


ബെർലിൻ
ജർമൻ ഫുട്‌ബോൾ ലീഗ്‌ അവസാന ഘട്ടത്തിൽ എത്തിനിൽക്കെ തുടർച്ചയായ എട്ടാം കിരീടത്തിന്‌ അരികെയാണ്‌ ബയേൺ മ്യൂണിക്‌. ബൊറൂസിയ ഡോർട്ട്‌മുണ്ടാണ്‌ തൊട്ടുപിന്നിൽ. രണ്ട്‌ ഗോളടിക്കാരാണ്‌ ഇരുടീമുകളുടെയും ഊർജം. ബയേണിനെ റോബർട്ട്‌ ലെവൻഡോവ്‌സ്‌കിയും ഡോർട്ട്‌മുണ്ടിനെ എർലിങ്‌ ഹാലൻഡും നയിക്കുന്നു.
ലെവൻഡോവ്‌സ്‌കി  ജർമൻ ലീഗിൽ 27 ഗോളാണ്‌ ഈ സീസണിൽ  നേടിയത്‌. ഹാലൻഡ്‌‌ 26 ഗോളടിച്ചു. ഇതിൽ 16 എണ്ണം ഓസ്‌ട്രിയൻ ക്ലബ്‌ സാൽസ്‌ബുർഗിനുവേണ്ടി കുറിച്ചതാണ്‌. ഡോർട്ട്‌മുണ്ടിൽ 10 ഗോളടിച്ചു.

ലെവൻഡോവ്‌സ്‌കി ഹാലൻഡിനേക്കാൾ 546 മിനിറ്റ്‌ കൂടുതൽ സമയം കളത്തിലുണ്ടായിരുന്നു.ലെവൻഡോവ്‌സ്‌കി ഓരോ 82.3 മിനിറ്റിലും ഒരു ഗോളടിക്കുന്നു. 4.2 ഷോട്ടിൽ ഒരു ഗോൾ. സഹതാരങ്ങൾക്ക്‌ മൂന്നുതവണ അവസരവും ഒരുക്കിയിട്ടുണ്ട്‌ ഈ പോളണ്ടുകാരൻ.

ഇരുപതുകാരനായ ഹാലൻഡ്‌‌ ഡോർട്ട്‌മുണ്ടിൽ ഗോളടിയോടെയാണ്‌ തുടങ്ങിയത്‌. കളത്തിലുള്ള ഓരോ 64.5 മിനിറ്റിലും ഗോളടിക്കുന്നു. 2.8 ഷോട്ടിൽ ഒരു ഗോൾ. ആറുതവണ അവസരമൊരുക്കി. എതിരാളികൾ കരുത്തരല്ലാത്ത ഓസ്‌ട്രിയൻ ലീഗിലായിരുന്നു  ഹാലൻഡിന്റെ ആദ്യ ഗോളുകൾ. യെർദ്‌ മുള്ളറുടെ റെക്കോഡ്‌ തകർക്കുകയാണ്‌ ലെവൻഡോവ്‌സ്‌കിയുടെ ലക്ഷ്യം. 1971–-72 സീസണിൽ 34 ഗോളടിച്ചിട്ടുണ്ട്‌ മുള്ളർ.


പ്രധാന വാർത്തകൾ
 Top