08 December Wednesday

ഫ്രഞ്ച്‌ ഫുട്‌ബോൾ ലീഗിൽ പിഎസ്‌ജിക്ക്‌ സമനില

വെബ് ഡെസ്‌ക്‌Updated: Tuesday Oct 26, 2021


പാരിസ്‌
ഫ്രഞ്ച്‌ ഫുട്‌ബോൾ ലീഗിൽ പിഎസ്‌ജിക്ക്‌ സമനില. മാഴ്‌സെയുമായി 0–-0ന്‌ പിരിഞ്ഞു. മാഴ്‌സെയുടെ തട്ടകത്തിൽ നടന്ന കളി ആരാധകരുടെ മോശം ഇടപെടലിനെ തുടർന്ന്‌ പലപ്പോഴും തടസ്സപ്പെട്ടു. പിഎസ്‌ജി കളിക്കാർക്കുനേരെ കുപ്പി വലിച്ചെറിയാൻ ശ്രമിച്ചു. പൊലീസ്‌ കാവലിലാണ്‌ കളി പൂർത്തിയാക്കിയത്‌. ഇരുടീമും ഓരോവട്ടം വലകണ്ടെങ്കിലും വാർ ഗോൾ തടഞ്ഞു. അഛ്‌റഫ്‌ ഹക്കീമി ചുവപ്പുകാർഡ്‌ കണ്ട്‌ പുറത്തായത്‌ പിഎസ്‌ജിക്ക്‌ തിരിച്ചടിയായി. ലയണൽ മെസിയുടെ ഹെഡ്ഡർ ബാറിൽത്തട്ടി മടങ്ങി.  11 കളിയിൽ 28 പോയിന്റുമായി ഒന്നാമത്‌ തുടർന്നു പിഎസ്‌ജി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top