18 September Wednesday

ലിവർപൂളിനും സിറ്റിക്കും ജയം

വെബ് ഡെസ്‌ക്‌Updated: Monday Aug 26, 2019

മുഹമ്മദ്‌ സലാ


ലണ്ടൻ
ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ ഫുട്‌ബോളിൽ ലിവർപൂളിനും മാഞ്ചസ്റ്റർ സിറ്റിക്കും ജയം. ലിവർപൂൾ മുഹമ്മദ്‌ സലായുടെ ഇരട്ടഗോൾ മികവിൽ അഴ്‌സണലിനെ 3–-1ന്‌ കീഴടക്കി. സിറ്റി ബേണിമൗത്തിനെ  സമാന സ്‌കോറിന്‌ തോൽപ്പിച്ചു. സെർജിയേ അഗ്വേറോ രണ്ടു ഗോൾ നേടി.

കളിച്ച മൂന്നിലും ജയിച്ച്‌ ലിവർപൂൾ ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ ഫുട്‌ബോളിൽ ഒമ്പത്‌ പോയിന്റുമായി പട്ടികയിൽ ഒന്നാമതാണ്‌ ലിവർപൂൾ. ജോവൽ മാറ്റിപാണ്‌ ലിവർപൂളിന്റെ മറ്റൊരു ഗോൾ കണ്ടെത്തിയത്‌. അവസാന നിമിഷം ലൂക്കാസ്‌ ടൊറേയ്‌റ അഴ്‌സണലിനായി ഗോൾ മടക്കി. സിറ്റിക്കായി റഹീം സ്‌റ്റെർലിങ്‌ ഒരു ഗോൾ നേടി.  ഏഴ്‌ പോയിന്റുമായി രണ്ടാമതാണ്‌ നിലവിലെ ചാമ്പ്യൻമാർ.


പ്രധാന വാർത്തകൾ
 Top