18 February Tuesday

യുഎസ്‌ ഓപ്പൺ ഇന്നുമുതൽ

വെബ് ഡെസ്‌ക്‌Updated: Monday Aug 26, 2019


ന്യൂയോർക്ക്‌
ഗ്രാൻഡ്‌സ്ലാം ടൂർണമെന്റായ യുഎസ്‌ ഓപ്പൺ ടെന്നീസിന്‌ ഇന്നു തുടക്കം. പുരുഷ വിഭാഗത്തിൽ മുൻനിര താരങ്ങളായ നൊവാക്‌ യോകോവിച്ച്‌, റാഫേൽ നദാൽ, റോജർ ഫെഡററർ എന്നിവരാണ്‌ കിരീടസാധ്യതകളിൽ മുന്നിൽ.

കഴിഞ്ഞ 15 വർഷത്തിനിടെ 11 തവണയും ഇവരിലൊരു താരമാണ്‌ കിരീടം നേടിയത്‌. ഇന്ത്യയുടെ സാന്നിധ്യമായി പ്രജ്‌നേഷ്‌ ഗുണ്ണേശ്വരനും സുമിത്‌ നാഗലുമുണ്ട്‌.  യോകോവിച്ചാണ്‌ നിലവിലെ ചാമ്പ്യൻ.

വനിതകളിൽ ജപ്പാന്റെ നവോമി ഒസാക കിരീടം നിലനിർത്താൻ ഇറങ്ങുന്നു. മുപ്പത്തേഴുകാരി സെറീന വില്യംസ്‌ ഇരുപത്തിനാലാം ഗ്രാൻഡ്‌സ്ലാം കിരീടം ലക്ഷ്യംവയ്‌ക്കുന്നു. സെറീനയുടെ ആദ്യ എതിരാളി മരിയ ഷറപോവയാണ്‌. കരോലിന പ്ലിസ്‌കോവ, സിമോണ ഹാലെപ്‌ എന്നിവരും കിരീടപ്രതീക്ഷയിലാണ്‌.


പ്രധാന വാർത്തകൾ
 Top