19 September Saturday

എംബാപ്പെയുടെ പരിക്ക്‌ ഗുരുതരം

വെബ് ഡെസ്‌ക്‌Updated: Monday Jul 27, 2020


പാരിസ്‌
ചാമ്പ്യൻസ്‌ ലീഗ്‌ ക്വാർട്ടർ കളിക്കാനുള്ള കിലിയൻ എംബാപ്പെയുടെ സാധ്യത മങ്ങുന്നു. ഫ്രഞ്ച്‌ കപ്പ്‌ ഫൈനലിനിടെ പരിക്കേറ്റ ഈ പിഎസ്‌ജിക്കാരന്‌ കളി പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. കണ്ണീരോടെ കളംവിടുകയായിരുന്നു. കണങ്കാലിനേറ്റ പരിക്ക്‌ ഗുരുതരമാണെന്നാണ്‌ സൂചന.

ചാമ്പ്യൻസ്‌ ലീഗിൽ അറ്റ്‌ലാന്റയാണ്‌ പിഎസ്‌ജിയുടെ എതിരാളികൾ. ആഗസ്‌ത്‌ 12നാണ്‌ ക്വാർട്ടർ.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top