28 September Monday

യോഗ്യതയ്‌ക്കായി പോരാട്ടം

വെബ് ഡെസ്‌ക്‌Updated: Sunday Jul 26, 2020


ലണ്ടൻ
ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ സീസൺ ഇന്ന്‌ അവസാനിക്കും. മാഞ്ചസ്‌റ്റർ യുണൈറ്റഡ്‌, ചെൽസി, ലെസ്‌റ്റർ സിറ്റി ടീമുകൾക്കാണ്‌ അവസാന റൗണ്ട്‌ മത്സരങ്ങൾ നിർണായകം. ചാമ്പ്യൻസ്‌ ലീഗ്‌ യോഗ്യതയ്‌ക്കുവേണ്ടിയുള്ള പോരാട്ടമാണ്‌ മൂന്നു ടീമുകൾക്കും. ലിവർപൂൾ ചാമ്പ്യൻമാരായപ്പോൾ മാഞ്ചസ്‌റ്റർ സിറ്റി രണ്ടാംസ്ഥാനം ഉറപ്പിച്ചു. എന്നാൽ, ചാമ്പ്യൻസ്‌ ലീഗ്‌ യോഗ്യതയ്‌ക്കുള്ള അവസാന റൗണ്ടുവരെ നീണ്ടു. ആദ്യ നാല്‌ സ്ഥാനക്കാർക്കാണ്‌ യോഗ്യത. ശേഷിക്കുന്ന രണ്ട്‌ സ്ഥാനത്തിനായി മൂന്നു‌ ടീമുകൾ മാറ്റുരയ്‌ക്കുന്നു.

നിലവിൽ 63 പോയിന്റുമായി യുണൈറ്റഡാണ്‌ മൂന്നാമത്‌. ഇതേ പോയിന്റുമായി ഗോൾവ്യത്യാസത്തിൽ ചെൽസി തൊട്ടുപിന്നിൽ. ലെസ്‌റ്റർ 62 പോയിന്റുമായി അഞ്ചാമതും. ഇന്ന്‌ ചെൽസി വൂൾവറാംപ്‌ടൺ വാണ്ടറേഴ്‌സിനെ നേരിടും. ലെസ്‌റ്റർ സിറ്റിയും മാഞ്ചസ്‌റ്റർ യുണൈറ്റഡും തമ്മിലാണ്‌ മറ്റൊരു കളി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top