14 August Friday

ഡേവിഡ്‌ ലൂയിസിന്റെ കരാർ നീട്ടി‌ അഴ്‌സണൽ

വെബ് ഡെസ്‌ക്‌Updated: Friday Jun 26, 2020


ലണ്ടൻ
പ്രതിരോധക്കാരൻ ഡേവിഡ്‌ ലൂയിസുമായി പുതിയ കരാറിലെത്തി അഴ്‌സണൽ. പുതിയ ധാരണപ്രകാരം ഒരു വർഷംകൂടി ബ്രസീലുകാരൻ അഴ്‌സണലിനായി കളിക്കും.
ഈ സീസണിൽ മോശം പ്രകടനം നടത്തിയ ലൂയിസിനെ അഴ്‌സണൽ നിലനിർത്തില്ലെന്നായിരുന്നു സൂചനകൾ. ‌ കഴിഞ്ഞവർഷം ചെൽസിയിൽനിന്നാണ്‌ മുപ്പത്തിമൂന്നുകാരൻ അഴ്‌സണലിൽ എത്തിയത്‌. കഴിഞ്ഞ കളിയിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ലൂയിസിന്റെ പിഴവിൽ രണ്ട്‌ ഗോളുകൾ പിറന്നിരുന്നു. ചുവപ്പ്‌ കാർഡ്‌ കണ്ട്‌ മടങ്ങുകയും ചെയ്‌തു പ്രതിരോധക്കാരൻ. ഇതിനുപിന്നാലെയാണ്‌ ലൂയിസുമായുള്ള കരാർ അഴ്‌സണൽ നീട്ടിയത്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top