08 August Saturday

ഉറപ്പിച്ചു ലിവർപൂൾ

വെബ് ഡെസ്‌ക്‌Updated: Friday Jun 26, 2020

ലിവർപൂളിനായി ഗോൾ നേടിയ ഫാബീന്യോയുടെ ആഹ്ലാദം


ആൻഫീൽഡ്‌
നാല്‌ സുന്ദരഗോളുകൾ. ക്രിസ്റ്റൽ പാലസിനെ നിലംതൊടീക്കാതെ ലിവർപൂൾ ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ കിരീടത്തിലേക്ക്‌. ട്രെന്റ്‌ അലക്‌സാണ്ടർ ആർനോൾഡ്‌, മുഹമ്മദ്‌ സലാ, ഫാബീന്യോ, സാദിയോ മാനെ എന്നിവരാണ്‌ ലിവർപൂളിന്റെ സ്‌കോറർമാർ. 30 വർഷങ്ങൾക്കുശേഷം കിരീടമുറപ്പിക്കാൻ രണ്ട്‌ പോയിന്റ്‌ മാത്രം മതി ലിവർപൂളിന്‌. രണ്ടാമതുള്ള മാഞ്ചസ്റ്റർ സിറ്റിക്ക്‌ ചെൽസിയെ കീഴടക്കാനായില്ലെങ്കിൽ ലിവർപൂൾ അടുത്ത കളിക്കിറങ്ങും മുമ്പേ ഇംഗ്ലണ്ടിന്റെ ചാമ്പ്യൻമാരാകും. ജൂലൈ രണ്ടിന്‌ ഇത്തിഹാദിൽ സിറ്റിയുമായാണ്‌ ലിവർപൂളിന്റെ അടുത്ത കളി എന്നത്‌ ആവേശം കൂട്ടുന്നു.

31 മത്സരങ്ങളിൽ 86 പോയിന്റായി ലിവർപൂളിന്‌. ഏഴ്‌ മത്സരം ബാക്കി. സിറ്റിക്ക്‌ മുപ്പതിൽ 63ഉം. ബാക്കിയുള്ള എട്ടിൽ ജയിച്ചാലും 87 പോയിന്റേ നേടാനാകു. ഒന്നിൽ കാലിടറിയാൽ പിഴയ്‌ക്കും. സിറ്റി എല്ലാത്തിലും ജയിച്ചാലും ഏഴ്‌ കളിയിൽ രണ്ടിൽ സമനില മതി ലിവർപൂളിന്‌ കിരീടം ഉയർത്താൻ.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top