24 August Saturday

വനിതാ ലോകകപ്പ്‌ : അമേരിക്ക ക്വാർട്ടറിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 26, 2019


പാരീസ‌്
വനിതാ ലോകകപ്പ‌് ഫുട‌്ബോളിൽ ചാമ്പ്യൻമാരായ അമേരിക്ക ക്വാർട്ടർ ഫൈനലിൽ ഫ്രാൻസിനെ നേരിടും. പ്രീക്വാർട്ടറിൽ അമേരിക്ക 2–-1ന‌് സ‌്പെയ‌്നിനെ തോൽപിച്ചു.
കാനഡയെ ഒരു ഗോളിന‌് തോൽപിച്ച സ്വീഡന‌് ക്വാർട്ടറിൽ ജർമനിയാണ‌് എതിരാളി.

മൂന്നു തവണ ലോകകപ്പ‌് നേടിയ അമേരിക്കയുടെ രക്ഷക്കെത്തിയത‌് രണ്ട‌് പെനൽറ്റി കിക്കുകളാണ‌്. ക്യാപ‌്റ്റൻ മെഗൻ റാപിനേ രണ്ടും ലക്ഷ്യത്തിലെത്തിച്ചു. ജെന്നിഫർ ഹെർമോസോയാണ‌് സ‌്പെയ‌്നിന്റെ ഗോൾ നേടിയത‌്.  കളിയിൽ ചാമ്പ്യൻമാർക്കായിരുന്നു ആധിപത്യം.

സ്വീഡനെതിരെ പൊരുതിയ കാനഡ സമനില നേടാനുള്ള അവസരം കളഞ്ഞുകുളിച്ചു. കിട്ടിയ പെനൽറ്റി കിക്ക‌് നഷ‌്ടപ്പെടുത്തി. ബ്രസീലിനെ കീഴടക്കി ആതിഥേയരായ ഫ്രാൻസും കാമറൂണിനെ തോൽപിച്ച‌് ഇംഗ്ലണ്ടും അവസാന എട്ടിൽ സ്ഥാനം പിടിച്ചു. നിലവിലെ റണ്ണറപ്പും 2015ലെ ജേതാക്കളുമായ ജപ്പാൻ പ്രീക്വാർട്ടറിൽ നെതർലൻഡ‌്സിനെയാണ‌് നേരിടുന്നത‌്. ഇറ്റലിയും ചൈനയും തമ്മിലാണ‌് അവസാന പ്രീക്വാർട്ടർ. ഈ കളികളിലെ വിജയികൾ ക്വാർട്ടറിൽ ഏറ്റുമുട്ടും.


പ്രധാന വാർത്തകൾ
 Top