04 July Saturday
ഫ്രാങ്ക്‌ഫുർട്ടിനെ 5–-2ന്‌ തകർത്തു, ലെയ്‌പ്‌സിഗിനും ജയം

ഗോളടി തുടർന്ന്‌ ബയേൺ

വെബ് ഡെസ്‌ക്‌Updated: Tuesday May 26, 2020

മെയ്‌ൻസിനെതിരെ ഹാട്രിക്‌ നേടിയ വെർണർ (വലത്‌) സഹതാരം കെവിൻ കാമ്പലുമായി ആഹ്ലാദത്തിൽ


ബെർലിൻ
ജർമൻ ഫുട്‌ബോൾ ലീഗ്‌ പുനരാരംഭിച്ചശേഷമുള്ള രണ്ടാം മത്സരത്തിലും ബയേൺ മ്യൂണിക്കിന്‌ തകർപ്പൻ ജയം. രണ്ടിനെതിരെ അഞ്ച്‌ ഗോളിന്‌ ഐൻട്രാക്‌റ്റ്‌ ഫ്രാങ്ക്‌ഫുർട്ടിനെ ബയേൺ വീഴ്‌ത്തി. ജയത്തോടെ 27 കളിയിൽ 61 പോയിന്റായി ബയേണിന്‌. രണ്ടാമതുള്ള ബൊറൂസിയ ഡോർട്ട്‌മുണ്ടിനേക്കാൾ നാല്‌ പോയിന്റ്‌ മുന്നിൽ. ഡോർട്ട്‌മുണ്ട്‌ രണ്ട്‌ ഗോളിന്‌ വൂൾഫ്‌സ്‌ബർഗിനെ കീഴടക്കി.

ടിമോ വെർണറുടെ മികവിൽ ആർ ബി ലെയ്‌പ്‌സിഗ്‌ മെയ്‌ൻസിനെ അഞ്ച്‌ ഗോളിന്‌ തുരത്തി. 54 പോയിന്റുമായി മൂന്നാംസ്ഥാനത്താണ്‌ ലെയ്‌പ്‌സിഗ്‌. ഫ്രാങ്ക്‌ഫുർട്ടിനെതിരെ ബയേണിനുവേണ്ടി ലിയോൺ ഗൊറെസ്‌ക, തോമസ്‌ മുള്ളർ, റോബർട്ട്‌ ലെവൻഡോവ്‌സ്‌കി, അൽഫോൺസോ ഡേവിയെസ്‌ എന്നിവർ ഗോളടിച്ചു. ഒരെണ്ണം ഫ്രാങ്ക്‌ഫുർട്ട്‌ താരം ഹിന്റെറെഗ്ഗറുടെ പിഴവിലൂടെയായിരുന്നു. ഡോർട്ട്‌മുണ്ടിനുവേണ്ടി വൂൾഫ്‌സ്‌ബർഗിനെതിരെ റാഫേൽ ഗുറെയ്‌റൊ, അച്റഫ്‌ ഹക്കീമി എന്നിവർ ഗോളടിച്ചു.


പ്രധാന വാർത്തകൾ
 Top