27 November Saturday
ബ്ലാസ്റ്റേഴ്സ‍് x നോർത്ത് ഈസ്റ്റ് രാത്രി 7.30, സ്റ്റാർ സ്പോർട്സ്

ബ്ലാസ്‌റ്റേഴ്‌സ്‌ ഇന്ന്‌ വീണ്ടും

വെബ് ഡെസ്‌ക്‌Updated: Thursday Nov 25, 2021



ഫത്തോർദ
ഐഎസ്‌എൽ ഫുട്‌ബോളിൽ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ഇന്ന്‌ വീണ്ടും ഇറങ്ങുന്നു. നോർത്ത്‌ ഈസ്‌റ്റ്‌ യുണൈറ്റഡാണ്‌ എതിരാളി. ഗോവയിലെ ഫത്തോർദ സ്‌റ്റേഡിയത്തിൽ രാത്രി 7.30നാണ്‌ കളി.

ഇരുടീമും ആദ്യകളി തോറ്റതാണ്‌. ബ്ലാസ്‌റ്റേഴ്‌സ്‌ എടികെ മോഹൻബഗാനോട്‌ 2–-4നാണ്‌ കീഴടങ്ങിയത്‌. പുതിയ കോച്ച്‌ സെർബിയക്കാരൻ ഇവാൻ വുകോമനോവിച്ചിന്റെ കീഴിൽ താളം കണ്ടെത്താനുള്ള ശ്രമത്തിലാണ്‌ കേരള ടീം. ആദ്യകളിയിലെ പോരായ്‌മകൾ പരിഹരിച്ചാകും ഇറങ്ങുകയെന്ന്‌ കോച്ച്‌ പറഞ്ഞു. പ്രതിരോധത്തിൽ പിഴക്കാതെ ആക്രമിച്ച്‌ കളിക്കാനായിരിക്കും ശ്രമം. കേരള താരം സഹൽ അബ്‌ദുൽ സമദ്‌ ആദ്യകളിയിൽ ഗോളടിച്ചിരുന്നു. കെ പി രാഹുൽ പരിക്കേറ്റ്‌ പുറത്തായത്‌ തിരിച്ചടിയാണ്‌. മുംബൈയിൽ ചികിത്സ തേടുന്ന രാഹുലിന്‌ നാലുമുതൽ ആറ്‌ ആഴ്‌ചവരെ വിശ്രമം വേണ്ടിവരും.

നോർത്ത്‌ ഈസ്‌റ്റ്‌ യുണൈറ്റഡ്‌ ആദ്യകളിയിൽ 2–-4ന്‌ ബംഗളൂരു എഫ്‌സിയോട്‌ തോറ്റു. ഐഎസ്‌എലിലെ ഏക ഇന്ത്യൻ പരിശീലകനായ ഖാലിദ്‌ ജമീലിന്റെ കീഴിൽ മികച്ച പ്രകടനമാണ്‌ ലക്ഷ്യമിടുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top