Deshabhimani

ഇംഗ്ലണ്ട്‌ 267ന്‌ പുറത്ത്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 24, 2024, 10:26 PM | 0 min read


റാവൽപിണ്ടി
സ്‌പിന്നർമാരുടെ തകർപ്പൻ പ്രകടനത്തിൽ ഇംഗ്ലണ്ടിനെ തകർത്ത്‌ പാകിസ്ഥാൻ. മൂന്നാം ടെസ്‌റ്റിന്റെ ഒന്നാം ഇന്നിങ്‌സിൽ 267നാണ്‌ ഇംഗ്ലണ്ട്‌ പുറത്തായത്‌. സ്‌പിന്നർ സാജിദ്‌ ഖാൻ ആറ്‌ വിക്കറ്റെടുത്തു. മറ്റൊരു സ്‌പിന്നർ നോമാൻ അലി മൂന്നും. 89 റണ്ണെടുത്ത ജാമി സ്‌മിത്താണ്‌ ഇംഗ്ലണ്ടിനെ വൻ തകർച്ചയിൽനിന്ന്‌ കരകയറ്റിയത്‌. മറുപടിയിൽ പാകിസ്ഥാന്‌ 73 റണ്ണെടുക്കുന്നതിനിടെ മൂന്ന്‌ വിക്കറ്റ്‌ നഷ്ടമായി. പരമ്പര 1–-1 സമനിലയിലാണ്‌.



deshabhimani section

Related News

0 comments
Sort by

Home