22 August Thursday

ഡാനി ആൽവേസ‌് പിഎസ‌്ജി വിട്ടു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 25, 2019


സാവോ പോളോ
ബ്രസീൽ ക്യാപ‌്റ്റൻ ഡാനി ആൽവേസ‌് പിഎസ‌്ജി വിട്ടു. ഇൻസ‌്റ്റഗ്രാമിലൂടെയാണ‌് മുപ്പത്താറുകാരൻ ക്ലബ‌് വിടുന്നതായി വെളിപ്പെടുത്തിയത‌്.

കോപ അമേരിക്കയിൽ ബ്രസീലിനായി ഗോൾ നേടിയതിന‌് പിന്നാലെയായിരുന്നു പ്രഖ്യാപനം. എങ്ങോട്ടാണ‌് പോകുന്നതെന്ന‌് പ്രതിരോധക്കാരൻ വെളിപ്പെടുത്തിയില്ല. സെവിയ്യ, ബാഴ‌്സലോണ, യുവന്റസ‌് എന്നീ ക്ലബ്ബുകൾക്കായും ബൂട്ടണിഞ്ഞ ആൽവേസ‌് 2017ലാണ‌് പിഎസ‌്ജിയിലെത്തുന്നത‌്.


പ്രധാന വാർത്തകൾ
 Top