23 August Friday

വനിതാ ലോകകപ്പ്‌ : ഇംഗ്ലണ്ടും ഫ്രാൻസും ക്വാർട്ടറിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 25, 2019


പാരീസ‌്
വനിതാ ലോകകപ്പ‌് ഫുട‌്ബോളിൽ ഇംഗ്ലണ്ടും ഫ്രാൻസും ക്വാർട്ടറിൽ കടന്നു. ഇംഗ്ലണ്ട‌് മറുപടിയില്ലാത്ത മൂന്ന‌് ഗോളിന‌് കാമറൂണിനെ തോൽപ്പിച്ചു. സംഘർഷഭരിതമായ ഈ പ്രീക്വാർട്ടറിൽ കാമറൂൺ കളിക്കാർ പലപ്പോഴും റഫറിയുടെ  തീരുമാനത്തിനെതിരെ രംഗത്തുവന്നു. 

റഫറി ഏകപക്ഷീയമായി പെരുമാറുന്നുവെന്നായിരുന്നു കളിക്കാരുടെ പരാതി. കാമറൂൺ നേടിയ ഗോൾ വീഡിയോ പരിശോധനയിൽ തള്ളിയത‌് കളിക്കാരെ ചൊടിപ്പിച്ചു. കണ്ണീരുമായി കളിക്കളം വിടാൻ തുനിഞ്ഞവരെ കോച്ച‌്  ഇടപെട്ട‌് ആശ്വസിപ്പിക്കുകയായിരുന്നു.

ക്വാർട്ടറിൽ നോർവേയാണ‌് ഇംഗ്ലണ്ടിന്റെ എതിരാളി. ബ്രസീലിനെ 1–-2ന‌് കീഴടക്കിയാണ‌് ഫ്രാൻസ‌് അവസാന എട്ടിൽ സ്ഥാനം പിടിച്ചത‌്. അധികസമയത്താണ‌് ഫ്രാൻസിന്റെ  വിജയഗോൾ. ഇന്ന്‌ ഇറ്റലി ചൈനയേയും നെതർലൻഡ്‌സ്‌ ജപ്പാനെയും നേരിടും.


പ്രധാന വാർത്തകൾ
 Top