04 June Sunday

ഏഷ്യാ കപ്പ്‌ 
പാകിസ്ഥാനിൽ ; ഇന്ത്യക്ക്‌ മറ്റൊരു വേദി

വെബ് ഡെസ്‌ക്‌Updated: Saturday Mar 25, 2023


മുംബൈ
ഏഷ്യാ കപ്പ്‌ ഏകദിന ക്രിക്കറ്റിൽ ഇന്ത്യ പങ്കെടുക്കും. എന്നാൽ, മുഖ്യവേദിയായ പാകിസ്ഥാനിൽ കളിക്കില്ല. ഇന്ത്യയുടെ മത്സരങ്ങൾ സാമാന്തര വേദിയിൽ നടത്താനാണ്‌ നീക്കം. ശ്രീലങ്ക, യുഎഇ, ഒമാൻ, ഇംഗ്ലണ്ട്‌ എന്നിവയാണ്‌ പരിഗണനയിൽ. ആകെ 13 കളിയാണ്‌ ടൂർണമെന്റിൽ. ഫൈനലിൽ എത്തിയാൽ ഇന്ത്യക്ക്‌ അഞ്ച്‌ കളിയുണ്ടാകും. ഇതെല്ലാം പുറത്ത്‌ നടത്താനുള്ള പ്രായോഗിക ബുദ്ധിമുട്ടുമുണ്ട്‌. എന്നാൽ, പാകിസ്ഥാനിൽ കളിക്കില്ലെന്ന ബിസിസിഐ വാദത്തെ തുടർന്നാണ്‌ സംഘാടകർ ഇന്ത്യയുടെ കളി പുറത്ത്‌ നടത്താനൊരുങ്ങുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top