27 September Sunday

അതിശയ ഫെഡറർ

വെബ് ഡെസ്‌ക്‌Updated: Saturday Jan 25, 2020


മെൽബൺ
സൂപ്പർ ടൈബ്രേക്കറിൽ 4–-8ന്‌ പിന്നിട്ടുനിന്നശേഷം റോജർ ഫെഡററുടെ അത്ഭുതകരമായ തിരിച്ചുവരവ്‌. 10–-8ന്‌ ടൈബ്രേക്കർ കടന്ന്‌, അഞ്ച്‌ സെറ്റ്‌ പോരാട്ടത്തിൽ ഫെഡറർ ഓസ്‌ട്രേലിയയുടെ ജോൺ മിൽമാനെ കീഴടക്കി (4–-6, 7–-6 (2), 6–-4, 4–-6, 7–-6 (10–-8). ഓസ്‌ട്രേലിയൻ ഓപ്പണിൽ ഈ സ്വിസ്‌ താരത്തിന്റെ 100–-ാം ജയംകൂടിയായിരുന്നു ഇത്‌. വിംബിൾഡണിലും ഫെഡറർക്ക്‌ 100 ജയമുണ്ട്‌.

മിൽമാന്റെ കരുത്തുറ്റ സെർവുകൾക്കും ഫോർഹാൻഡ്‌ ഷോട്ടുകൾക്കും മുന്നിലാണ്‌ ഈമുപ്പത്തിയെട്ടുകാരൻ തളർന്നത്‌. അഞ്ചാം സെറ്റ്‌ 6–-6ന്‌ അവസാനിച്ചതോടെ കളി സൂപ്പർ ടൈബ്രേക്കിലേക്ക്‌ നീങ്ങി. തകർപ്പൻ സെർവുകളുമായി കളംപിടിച്ച മിൽമാൻ ഫെഡററെ പ്രതിരോധത്തിലാക്കി. എന്നാൽ, ശാന്തമായിനിന്ന സ്വിസ്‌ താരം അവസാന ഘട്ടത്തിൽ അസാമാന്യ പ്രകടനം നടത്തി. സൂപ്പർ ടൈബ്രേക്കർ ഇല്ലായിരുന്നെങ്കിൽ ഞാൻ തോറ്റേനെ–- മത്സരശേഷം ഫെഡറർ പറഞ്ഞു. ഹംഗറിയുടെ മാർട്ടൺ ഫുക്‌സോവിക്‌സാണ്‌ പ്രീ ക്വാർട്ടർ എതിരാളി.രണ്ടാം സീഡ്‌ നൊവാക്‌ യൊകോവിച്ചും പ്രീ ക്വാർട്ടറിലെത്തി. വനിതകളിൽ ഒന്നാം റാങ്കുകാരി ആഷ്‌ലി ബാർടി, പെട്ര ക്വിറ്റോവ എന്നിവരും മുന്നേറി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top