05 December Monday

ബൽജിയം ക്യാനഡയോട്‌ ഒറ്റ ഗോളിന്‌ രക്ഷപ്പെട്ടു ; വിജയഗോൾ കുറിച്ചത്‌ മിച്ചി

വെബ് ഡെസ്‌ക്‌Updated: Thursday Nov 24, 2022

ദോഹ
ലോകകപ്പിലെ ആദ്യ മത്സരത്തിനിറങ്ങിയ ബൽജിയം ക്യാനഡയോട്‌ ഒറ്റ ഗോളിന്‌ രക്ഷപ്പെട്ടു. മിച്ചി ബാറ്റ്‌ഷുവായിയാണ്‌ ബൽജിയത്തിന്റെ വിജയഗോൾ കുറിച്ചത്‌. മത്സരത്തിൽ കിട്ടിയ അനവധി അവസരങ്ങൾ ഇരുടീമുകൾക്കും മുതലാക്കാനായില്ല. ക്യാനഡയ്‌ക്ക്‌ അനുകൂലമായി ലഭിച്ച പെനൽറ്റി അൽഫോൻസോ ഡേവിസ്‌ പാഴാക്കി. ബൽജിയം ഗോൾകീപ്പർ തിബൗ കൂർട്ടോ തടയുകയായിരുന്നു. ഗോൾവലയ്‌ക്ക്‌ കീഴിൽ മികച്ച പ്രകടനമായിരുന്നു ഈ മുപ്പതുകാരന്റേത്‌.

27ന്‌ മൊറോക്കോയുമായാണ്‌ ബൽജിയത്തിന്റെ അടുത്ത കളി. ക്യാനഡ അന്നുതന്നെ ക്രൊയേഷ്യയെ നേരിടും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top