22 September Sunday

സായ്‌ കൊടുങ്കാറ്റ്‌ ; വീറോടെ സിന്ധു

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2019

ബേസൽ
ലോക ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ താരങ്ങളുടെ തകർപ്പൻ പ്രകടനം. പുരുഷന്മാരിൽ സായ്‌ പ്രണീതും വനിതകളിൽ പി വി സിന്ധുവും സെമിയിൽ കടന്ന്‌ മെഡൽ ഉറപ്പാക്കി. ആവേശകരമായ പോരാട്ടത്തിലാണ്‌ ഇരുവരുടെയും വിജയം.

സായ്‌ ക്വാർട്ടർ ഫൈനലിൽ നാലാം റാങ്കുകാരനായ ഇന്തോനേഷ്യയുടെ ജൊനാഥൻ ക്രിസ്‌റ്റിയെ 24–-22, 21–-14 നാണ്‌ തോൽപ്പിച്ചത്‌. 36 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ്‌ പുരുഷ വിഭാഗത്തിൽ ഇന്ത്യക്ക്‌ വെങ്കല മെഡൽ ലഭിക്കുന്നത്‌. 1983ൽ പ്രകാശ്‌ പദുക്കോൺ വെങ്കലം നേടിയിരുന്നു. സെമിയിൽ ഇന്ന്‌ ജപ്പാന്റെ ലോക ഒന്നാം നമ്പർ താരം കെന്റൊ മൊമോട്ടയാണ്‌ എതിരാളി. 

സായ്‌ പ്രണീത്‌

സായ്‌ പ്രണീത്‌

ഇക്കുറി സ്വർണം പ്രതീക്ഷിച്ചെത്തിയ സിന്ധു മികച്ച ഫോമിലായിരുന്നു. പലപ്പോഴും പിറകിൽനിന്നും പൊരുതിക്കയറിയാണ്‌ സെറ്റും കളിയും സ്വന്തമാക്കിയത്‌. ഏഷ്യൻ ഗെയിംസ്‌ ജേതാവും രണ്ടാം സീഡുമായ ചൈനീസ്‌ തായ്‌പേയിയുടെ തായ്‌ ടിസു യിങ്നെ 12–-21, 23–-21, 21–-19ന്‌ കീഴടക്കിയാണ്‌ മുന്നേറിയത്‌. അഞ്ചാം സീഡായ സിന്ധു 71 മിനിറ്റിൽ കളി പിടിച്ചു. 2013ലും 2014ലും വെങ്കലം നേടിയ സിന്ധു 2017ലും 2018ലും വെള്ളി നേടി.

ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന സൈന നെഹ്‌വാൾ പ്രീ ക്വാർട്ടറിൽ തോറ്റു. ഡെൻമാർക്കിന്റെ മിയ ബ്ലിച്ച്‌ഫെൽറ്റ്‌ 15–-21, 27–-25, 21–-12ന്‌ സൈനയെ പരാജയപ്പെടുത്തി.


പ്രധാന വാർത്തകൾ
 Top