19 September Thursday
ഹാസെൽവുഡിന്‌ 5 വിക്കറ്റ്‌

ഇംഗ്ലണ്ട്‌ 67 ; 71 വർഷത്തിനിടയിലുള്ള കുറഞ്ഞ സ്‌കോർ

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2019

ഹാസെൽവുഡ്‌


ഹെഡിങ് ലി
മൂന്നാം ആഷസ്‌ ക്രിക്കറ്റ്‌ ടെസ്‌റ്റിൽ ഇംഗ്ലണ്ടിന്‌ ദയനീയ തകർച്ച. ഓസ്‌ട്രേലിയക്കെതിരെ ഒന്നാം ഇന്നിങ്സിൽ 67 റണ്ണിന്‌ പുറത്തായി. 27.5 ഓവറിനുള്ളിൽ മുഴുവൻ ഇംഗ്ലീഷ്‌ ബാറ്റ്‌സ്‌മാൻമാരും കൂടാരം കയറി. 12 റണ്ണെടുത്ത ജോ ഡെൻലി ഒഴികെ ഒരു ബാറ്റ്‌സ്‌മാനും രണ്ടക്കം കടന്നില്ല.

അഞ്ചു വിക്കറ്റെടുത്ത ജോഷ്‌ ഹാസെൽവുഡാണ്‌ ഇംഗ്ലണ്ടിനെ തകർത്തത്‌. കമ്മിൻസ്‌ മൂന്നും പാറ്റിൻസൺ രണ്ടും വിക്കറ്റെടുത്തു. 71 വർഷത്തിനിടെ ആഷസിൽ ഇംഗ്ലണ്ട്‌ നേടുന്ന ഏറ്റവും കുറഞ്ഞ സ്‌കോറാണിത്‌. ഹെഡിങ്‌ലിയിലെ മൈതാനത്ത്‌ നൂറ്റാണ്ടിനിടെ ഇത്രയും ചെറിയ സ്‌കോറിന്‌ പുറത്തായിട്ടുമില്ല. 

ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്സിൽ 179 റണ്ണെടുത്തിരുന്നു. ജോഫ്ര ആർച്ചെർ ആറ്‌ വിക്കറ്റെടുത്തു. 112 റൺ ലീഡുമായി രണ്ടാം ഇന്നിങ്‌സ്‌ തുടങ്ങിയ ഓസീസ്‌ ഭേദശപ്പട്ട നിലയിലാണ്‌. ഒടുവിൽ വിവരം കിട്ടുമ്പോൾ മൂന്ന്‌ വിക്കറ്റ്‌ നഷ്‌ടത്തിൽ 82 റണ്ണെടുത്തു. ഡേവിഡ്‌ വാർണർ (0), മാർകസ്‌ ഹാരിസ്‌ (19), ഉസ്‌മാൻ ഖവാജ (23) എന്നിവരാണ്‌ പുറത്തായത്‌.


 


പ്രധാന വാർത്തകൾ
 Top