20 October Sunday

ലിവർപൂളിന്‌ ആദ്യ പരീക്ഷണം

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2019


ലണ്ടൻ
ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ ഫുട്‌ബോളിൽ ലിവർപൂളിന്‌ ഇന്ന്‌ യഥാർഥ പരീക്ഷണം. അഴ്‌സണലാണ്‌ യുർഗൻ ക്ലോപിന്റെ സംഘത്തിന്റെ എതിരാളി. കഴിഞ്ഞതവണ അവസാന നിമിഷം കൈവിട്ട കിരീടം പിടിക്കാനൊരുങ്ങുന്ന ലിവർപൂൾ ആദ്യമായാണ്‌ സീസണിൽ മികച്ച സംഘത്തെ നേരിടാനൊരുങ്ങുന്നത്‌. ലിവർപൂളിന്റെ തട്ടകമായ ആൻഫീൽഡിൽ രാത്രി 10നാണ്‌ സൂപ്പർ പോരാട്ടം.

ചെൽസിയെ കീഴടക്കി യുവേഫ സൂപ്പർ കപ്പ്‌ നേടിയാണ്‌ ലിവർപൂൾ എത്തുന്നത്‌. കളിച്ച രണ്ടു മത്സരങ്ങളും ജയിച്ച്‌ പട്ടികയിൽ ഒന്നാമതാണ്‌. അഴ്‌സണലാകട്ടെ രണ്ടാമതും.

ലിവർപൂളിനെതിരെ അവസാനമായി കളിച്ച എട്ട്‌ കളികളിലും ജയം നോടാനായിട്ടില്ല ഉനായ്‌ എമ്‌റിയുടെ ടീമിന്‌. മുഹമ്മദ്‌ സലാ, വിർജിൽ വാൻഡിക്ക്‌, സാദിയോ മാനെ എന്നിവരിലാണ്‌ ആതിഥേയരുടെ കരുത്ത്‌. അഴ്‌സണലാകട്ടെ പിയറി എമറിക്‌ ഒബമയങ്, ഡാനി സെബല്ലോസ്‌ എന്നിവരിൽ പ്രതീക്ഷയർപ്പിക്കുന്നു. മറ്റു മത്സരങ്ങളിൽ ചെൽസി നോർവിച്ച്‌ സിറ്റിയെയും മാഞ്ചസ്റ്റർ യുണൈറ്റഡ്‌ ക്രിസ്റ്റൽ പാലസിനെയും നേരിടും.
 


പ്രധാന വാർത്തകൾ
 Top