20 September Sunday

ചരിത്രനേട്ടത്തിന്‌ വിൻഡീസ്‌

വെബ് ഡെസ്‌ക്‌Updated: Friday Jul 24, 2020

ജോഫ്ര ആർച്ചെർ


മാഞ്ചസ്‌റ്റർ
ഇംഗ്ലണ്ടിൽ 32 വർഷത്തിനുശേഷം പരമ്പര വിജയം ലക്ഷ്യമിട്ട്‌ വെസ്‌റ്റിൻഡീസ്‌ ഇന്നിറങ്ങും. ഓൾഡ്‌ ട്രാഫോഡിലാണ്‌ മൂന്നാം ടെസ്‌റ്റ്‌. മൂന്ന്‌ മത്സര പരമ്പരയിൽ ഇരുടീമുകളും ഓരോ കളി ജയിച്ചിരുന്നു. ആദ്യ ടെസ്‌റ്റ്‌ വിൻഡീസ്‌ നാല്‌ വിക്കറ്റിന്‌ ജയിച്ചപ്പോൾ രണ്ടാം ടെസ്‌റ്റ്‌ 113 റണ്ണിന്‌ ഇംഗ്ലണ്ട്‌ സ്വന്തമാക്കി.

1988ലാണ്‌ വിൻഡീസ്‌ ഇംഗ്ലണ്ടിൽ അവസാനമായി ടെസ്‌റ്റ്‌ പരമ്പര (4–-0) ജയിച്ചത്‌. കഴിഞ്ഞവർഷം നാട്ടിലെത്തിയ ഇംഗ്ലണ്ട്‌ ടീമിനെ തോൽപ്പിച്ച്‌ വിൻഡീസ്‌ പരമ്പര നേടിയിരുന്നു.

രണ്ടാം ടെസ്‌റ്റ്‌ ജയിച്ച ടീമിനെ ഇംഗ്ലണ്ട്‌ നിലനിർത്താനാണ്‌ സാധ്യത. ഓൾറൗണ്ടർ ബെൻ സ്‌റ്റോക്‌സിന്റെ ഫോമിലാണ്‌ ഇംഗ്ലണ്ടിന്റെ പ്രതീക്ഷ. പതിനാലംഗ ടീമിൽ ജോഫ്ര ആർച്ചെർ, ജയിംസ്‌ ആൻഡേഴ്‌സൺ, മാർക്‌ വുഡ്‌ എന്നിവരും ഉൾപ്പെട്ടു. കോവിഡ്‌ ചട്ടം ലംഘിച്ച പേസർ ജോഫ്ര ആർച്ചെറെ രണ്ടാം ടെസ്‌റ്റിൽനിന്ന്‌ ഒഴിവാക്കിയിരുന്നു. സാമൂഹ്യമാധ്യമങ്ങളിൽ വംശീയ അധിക്ഷേപം നേരിട്ടതായും ആർച്ചെർ വെളിപ്പെടുത്തിയിരുന്നു.ബാറ്റ്‌സ്‌മാന്മാരുടെ സ്ഥിരതയില്ലായ്‌മയാണ്‌ വിൻഡീസിനെ അലട്ടുന്നത്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top