കൊൽക്കത്ത
എഎഫ്സി കപ്പ് ഫുട്ബോളിൽ നോക്കൗട്ട് റൗണ്ട് ലക്ഷ്യമിട്ട് ഗോകുലം കേരള. ഗ്രൂപ്പിലെ അവസാനമത്സരത്തിൽ ബംഗ്ലാദേശ് ക്ലബ് ബസുന്ധര കിങ്സിനെ നേരിടും. വൈകിട്ട് 4.30ന് കൊൽക്കത്ത സാൾട്ട്ലേക്ക് സ്റ്റേഡിയത്തിലാണ് കളി. ഗോകുലം ജയിക്കുകയും രാത്രി 8.30ന് -മസിയയുമായുള്ള കളിയിൽ എടികെ ബഗാൻ തോൽക്കാതിരിക്കുകയും ചെയ്താൽ ഗോകുലം മുന്നേറും.
അവസാനകളിയിൽ മാലദ്വീപ് ക്ലബ് മസിയയോട് തോറ്റതാണ് ഗോകുലത്തിന് പിഴച്ചത്. ഗ്രൂപ്പിലെ മൂന്നു ടീമുകളും ഓരോ മത്സരം ജയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..