19 May Sunday

ബജ‌്‌രംഗ‌് ഏഷ്യൻ ചാമ്പ്യൻ

വെബ് ഡെസ്‌ക്‌Updated: Wednesday Apr 24, 2019


ബാങ്കോക്ക‌്
ഏഷ്യൻ ഗുസ‌്തി ചാമ്പ്യൻഷിപ്പിൽ ബജ‌്‌രംഗ‌് പൂണിയക്ക‌് സ്വർണം.  65 കിലോ വിഭാഗത്തിൽ കസാക്കിസ്ഥാന്റെ സയത‌്ബെക്ക‌് ഒക്കസോവിനെ ബജ‌്‌രംഗ‌് വീഴ‌്ത്തി. വാശിയേറിയ ഫൈനലിൽ 12–-7നായിരുന്നു ബജ‌്‌രംഗിന്റെ ജയം. അവസാന നിമിഷംവരെ 2–-5ന‌് പിന്നിലായിരുന്നു ഈ ഇരുപത്തിനാലുകാരൻ. 2017ലും ബജ‌്‌രംഗ‌് ചാമ്പ്യനായിട്ടുണ്ട‌്. ഒന്നാം റാങ്കുകാരനായ ബജ‌്‌രംഗ‌് സെമിയിൽ ഉസ‌്ബക്കിസ്ഥാന്റെ സിറോജ‌്ദീൻ ഖസാനോവ‌ിനെയാണ‌് ‌തോൽപ്പിച്ചത‌് (12–-1).
പർവീൺ റാണ ഫൈനലിൽ കടന്നു. ശിവ‌ഥാപ്പയും സരിതാ ദേവിയും സെമിയിലേക്ക‌് മുന്നേറി.

79 കിലോ വിഭാഗത്തിലാണ‌് പർവീണിന്റെ മുന്നേറ്റം. കസാക്കിസ്ഥാന്റെ ഗാലിംഷാൻ ഉസെർബയേവിനെയാണ‌് സെമിയിൽ പർവീൺ കീഴടക്കിയത‌് (3–-2). ഇറാന്റെ ബഹ‌്മാൻ ടെയ‌്മുറിയാണ‌് ഫൈനലിൽ പർവീണി‌ന്റെ എതിരാളി. 57 കിലോയിൽ രവികുമാർ വെങ്കലമെഡൽ പോരാട്ടത്തിന‌് അർഹത നേടി. 97 കിലോയിൽ സത്യാർഥ‌് കഡിയാനും മുന്നേറി. 70 കിലോയിൽ രജനീഷ‌് പുറത്തായി.

60 കിലോയിൽ തുടർച്ചയായ നാലാം സെമിയാണ‌് ഥാപ്പയുടേത‌്. സെമിയിൽ കടുപ്പമാണ‌്. കസാക്കിസ്ഥാന്റെ സക്കീർ സഫിയുള്ളിൻ ആണ‌് സെമിയിലെ എതിരാളി. 2013ലെ ചാമ്പ്യനാണ‌് ഥാപ്പ. 2015ൽ വെങ്കലവും 2017ൽ  വെള്ളിയും സ്വന്തമാക്കി.

വനിതകളിൽ 60 കിലോ വിഭാഗത്തിലായിരുന്നു സരിതയുടെ സെമിപ്രവേശം. 2010ലാണ‌് സരിത അവസാനമായി സെമിയിലെത്തിയത‌്.


പ്രധാന വാർത്തകൾ
 Top