07 April Tuesday

‘ഐപിഎൽ പ്രതിസന്ധിയിൽ’

വെബ് ഡെസ്‌ക്‌Updated: Wednesday Mar 25, 2020


മുംബൈ
ഐപിഎൽ റദ്ദാക്കുമെന്ന സൂചന നൽകി ബിസിസിഐ തലവൻ സൗരവ്‌ ഗാംഗുലി. കോവിഡിനെ തുടർന്ന്‌ 29ന്‌ തുടങ്ങേണ്ട ലീഗ്‌ ഏപ്രിൽ 15ലേക്ക്‌ മാറ്റിയിരുന്നു. എന്നാൽ, വൈറസ്‌ ബാധ ഇന്ത്യയിൽ വ്യാപിക്കുന്ന സാഹചര്യത്തിൽ ഐപിഎൽ അനിശ്ചിതത്വത്തിലായി.

‘‘ഐപിഎൽ മാറ്റിവയ്‌ക്കാൻ തീരുമാനിച്ച അതേ അവസ്ഥയിലാണ്‌ ഇന്നും. ഇപ്പോൾ ഒന്നും പറയാനാകില്ല. നിലവിലെ സാഹചര്യത്തിൽ ഉറപ്പായ ഒരു ഉത്തരവും കൈയിൽ ഇല്ല’’ –-ഗാംഗുലി പറഞ്ഞു.


പ്രധാന വാർത്തകൾ
 Top