07 April Tuesday

ചാമ്പ്യൻസ്‌ ലീഗ്‌ ഫൈനൽ മാറ്റി

വെബ് ഡെസ്‌ക്‌Updated: Wednesday Mar 25, 2020


ന്യോൺ
ചാമ്പ്യൻസ്‌ ലീഗ്‌ ഉൾപ്പെടെ യുവേഫയുടെ എല്ലാ ടൂർണമെന്റുകളുടെയും ഫൈനൽ മാറ്റി. യൂറോപ ലീഗ്‌, വനിതാ ചാമ്പ്യൻസ്‌ ലീഗ്‌ ഫൈനലുകൾ എന്നിവയടക്കമാണ്‌ റദ്ദാക്കിയത്‌. പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല. കോവിഡ്‌–-19നെ തുടർന്ന്‌ ചാമ്പ്യൻസ്‌ ലീഗിന്റെ രണ്ടാംപാദ പ്രീ ക്വാർട്ടർ മത്സരങ്ങൾ നിർത്തിവച്ചിരുന്നു. ഇത്‌ എന്ന്‌ നടത്തുമെന്നതിലും തീരുമാനം ആയിട്ടില്ല.

തുർക്കിയിലെ അടൗർക്‌ ഒളിമ്പിക്‌ സ്‌റ്റേഡിയത്തിൽ മെയ്‌ 31നായിരുന്നു ചാമ്പ്യൻസ്‌ ലീഗ്‌ ഫൈനൽ നിശ്ചയിച്ചത്‌. യൂറോപയുടേത്‌ മെയ്‌ 27നും. പോളണ്ടിലെ എനെർഗ ഗാൻസ്‌കില സ്‌റ്റേഡിയമാണ്‌ വേദി. വനിതാ ലീഗ്‌ ഫൈനലാകട്ടെ മെയ്‌ 24നും.


പ്രധാന വാർത്തകൾ
 Top