05 April Sunday

മെസി: ഗോൾ–- 696 അവസരമൊരുക്കൽ–- 306

വെബ് ഡെസ്‌ക്‌Updated: Monday Feb 24, 2020


നൗകാമ്പ്‌
ഗോളടിച്ചും അവസരമൊരുക്കിയും ലയണൽ മെസി 1000 തികച്ചു. 696 ഗോളും 306 അവസരമൊരുക്കലും. രാജ്യത്തിനും ക്ലബ്ബിനുമായി 1002 ഗോളിൽ പങ്കാളിയായി. സ്‌പാനിഷ്‌ ലീഗിൽ ഐബറിനെതിരെ നാല്‌ ഗോളടിച്ചായിരുന്നു മെസി ഈ ചരിത്രനേട്ടം കുറിച്ചത്‌. കളി ജീവിതത്തിലെ 54–-ാം ഹാട്രികും ഈ മുപ്പത്തിരണ്ടുകാരൻ കുറിച്ചു.

ലീഗിൽ ഈ സീസണിൽ ബാഴ്‌സലോണയ്‌ക്കായി18 ഗോളടിച്ചു. 12 എണ്ണത്തിന്‌ അവസരമൊരുക്കി.


പ്രധാന വാർത്തകൾ
 Top