05 April Sunday

സിറ്റിക്ക്‌ ജെസ്യൂസ്‌ രക്ഷകൻ

വെബ് ഡെസ്‌ക്‌Updated: Monday Feb 24, 2020


ലണ്ടൻ
ചാമ്പ്യൻസ്‌ ലീഗിലെ വിലക്കൊന്നും മാഞ്ചസ്‌റ്റർ സിറ്റിയെ തളർത്തില്ല. വിലക്ക്‌ പ്രഖ്യാപിച്ചതിനുശേഷമുള്ള രണ്ടാമത്തെ കളിയിലും സിറ്റി ജയം നേടി.
ഇംഗ്ലീഷ്‌ പ്രീമിയർ ലീഗിൽ ലെസ്‌റ്റർ സിറ്റിയെ ഒരു ഗോളിന്‌ കീഴടക്കി സിറ്റി രണ്ടാംസ്ഥാനത്ത്‌ ലീഡ്‌ ഉയർത്തി. ലെസ്‌റ്ററിനെക്കാൾ ഏഴ്‌ പോയിന്റ്‌ മുന്നിലായി. ഒന്നാമതുള്ള ലിവർപൂളിനെക്കാൾ 19 പോയിന്റ്‌ പിന്നിൽ.

പകരക്കാരനായെത്തിയ ഗബ്രിയേൽ ജെസ്യൂസാണ്‌ സിറ്റിക്ക്‌ ജയമൊരുക്കിയത്‌. ആദ്യഘട്ടത്തിൽ സെർജിയോ അഗ്വേറോ പെനൽറ്റി പാഴാക്കിയിരുന്നു. അഗ്വേറോയുടെ കിക്ക്‌ ലെസ്‌റ്റർ ഗോൾ കീപ്പർ കാസ്‌പെർ ഷ്‌മെയ്‌ച്ചേൽ തട്ടിയകറ്റുകയായിരുന്നു.

സീസണിൽ ഏഴ്‌ കളിയിൽ അഞ്ചാമത്തെ പെനൽറ്റിയാണ്‌ സിറ്റിക്ക്‌ പാഴാകുന്നത്‌. ലെസ്‌റ്ററിനെതിരെ പെനൽറ്റി നഷ്ടം സിറ്റിയെ ബാധിച്ചില്ല. 77–-ാം മിനിറ്റിൽ അഗ്വേറോയ്‌ക്ക്‌ പകരക്കാരനായെത്തിയ ജെസ്യൂസ്‌ ഇറങ്ങി മൂന്നാം മിനിറ്റിൽ ഗോളടിച്ചു.


പ്രധാന വാർത്തകൾ
 Top