29 February Saturday

വീണ്ടും റൊണാൾഡോ

വെബ് ഡെസ്‌ക്‌Updated: Friday Jan 24, 2020

ടൂറിൻ
ഗോളടി തുടർന്ന്‌ ക്രിസ്റ്റ്യാനോ റൊണാൾഡോ. തുടർച്ചയായ എട്ടാം കളിയിലും യുവന്റസിനായി ലക്ഷ്യം കണ്ടു പോർച്ചുഗീസുകാരൻ. റോമയ്‌ക്കെതിരായ മത്സരത്തിലായിരുന്നു പ്രകടനം. കളി 3–-1ന്‌ ജയിച്ച്‌ യുവന്റസ്‌ ഇറ്റാലിയൻ കപ്പിൽ സെമിയിൽ പ്രവേശിച്ചു.  റൊണാൾഡോയെ കൂടാതെ ബെന്റാങ്കുറും  ലിയോണാർഡോ ബൊനൂഷിയും യുവന്റസിനായി ലക്ഷ്യം കണ്ടു.

അവസാന പത്ത്‌ കളികളിൽ 13 ഗോളുകളായി റൊണാൾഡോയ്‌ക്ക്‌. ഈ വർഷം കളിച്ച നാലിൽ ഏഴും. റോമയ്‌ക്കെതിരായി ഇറ്റാലിയൻ കപ്പിലെ ആദ്യ ഗോളാണ്‌. ഇതോടെ 15 ക്ലബ്‌ ടൂർണമെന്റുകളിൽ ലക്ഷ്യം കാണുന്ന കളിക്കാരനുമായി മുപ്പത്തിനാലുകാരൻ.


പ്രധാന വാർത്തകൾ
 Top