24 November Tuesday

ലിവർപൂളിന്‌ ജയം

വെബ് ഡെസ്‌ക്‌Updated: Friday Oct 23, 2020

ലിവർപൂളിന്റെ ഗോൾനേട്ടം ആഘോഷിക്കുന്ന സാദിയോ മാനെ


ആംസ്റ്റർഡാം
നിക്കേളാസ്‌ താളിയാഫിക്കോയുടെ പിഴവുഗോളിൽ ജയം പിടിച്ച്‌ ലിവർപൂൾ. ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ അയാക്‌സിനെയാണ് ലിവർപൂൾ‌ കീഴടക്കിയത്‌. മാഞ്ചസ്റ്റർ സിറ്റി 3–-1ന്‌ എഫ്‌സി പോർട്ടോയെ മറികടന്നു. ഇന്റർ മിലാനെ ബൊറൂസിയ മോൺചെൻഗ്ലാദ്‌ബ തളച്ചു (2–-2).

അയാക്‌സിന്റെ തട്ടകത്തിലായിരുന്നു ലിവർപൂളുമായുള്ള പോര്‌. ആദ്യപകുതിക്കുമുമ്പ്‌ സാദിയോ മാനെ തൊടുത്ത പന്ത്‌ പ്രതിരോധിക്കുന്നതിനിടെയാണ്‌ താളിയാഫിക്കോയ്‌ക്ക്‌ അബദ്ധം പിണഞ്ഞത്‌. ലിവർപൂൾ നിരയിൽ പരിക്കേറ്റ വിർജിൽ വാൻഡിക്കിന്‌ പകരം പ്രതിരോധനിരയിൽ ഫാബീന്യോ ഇടംപിടിച്ചു. ജോസഫ്‌ ഗോമസ്‌ കൂട്ടായി. ‌ലിവർപൂൾ മുന്നേറ്റത്തിനെ സമർഥമായി തളച്ചു അയാക്‌സ്‌. മുഹമ്മദ്‌ സലായ്‌ക്കും മാനെയ്‌ക്കും ഫിർമിനോയ്‌ക്കും ലക്ഷ്യം ഭേദിക്കാനായില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top