15 November Friday

കളിയിലെ താരം, പരമ്പരയുടെ താരം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 23, 2019

ടെസ്റ്റ്‌ ക്രിക്കറ്റിൽ കാത്തിരിപ്പിന്റെ നാളുകളായിരുന്നു രോഹിത്‌ ശർമയ്‌ക്ക്‌. ഓപ്പണറായുള്ള അരങ്ങേറ്റ പരമ്പരയിൽ എല്ലാം തെളിയിച്ചാണ്‌ മടക്കം. മൂന്ന്‌ മത്സരങ്ങളിൽ നേടിയത്‌ 529 റൺ. നാല്‌ ഇന്നിങ്‌സിൽ രണ്ട്‌ സെഞ്ചുറിയും ഒരു ഇരട്ട സെഞ്ചുറിയും.

പരമ്പരയ്‌ക്കുമുമ്പ്‌ ടെസ്റ്റിൽ നല്ല കാലമായിരുന്നില്ല രോഹിതിന്‌. കളിച്ച 12 ഇന്നിങ്‌സുകളിൽ നേടിയത്‌ 149 റൺ. 47 ആയിരുന്നു ഉയർന്ന സ്‌കോർ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര എല്ലാ പേരുദോഷവും മാറ്റി.


പ്രധാന വാർത്തകൾ
 Top