21 November Thursday

ലോകത്തെവിടെയും ജയിക്കാം: കോഹ്‌ലി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 23, 2019


റാഞ്ചി
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സമ്പൂർണവിജയം നേടിയ ഇന്ത്യൻ ടീമിനെ വാഴ്‌ത്തി ക്യാപ്‌റ്റൻ വിരാട്‌ കോഹ്‌ലി. ‘ഈ ടീമിന്‌ എല്ലായിടത്തും ജയിക്കാനാകും. ഞങ്ങളുടെ പ്രകടനം നോക്കൂ. പന്തിലും ബാറ്റിലും ഫീൽഡിലും എല്ലാം മികവുറ്റവർ. ഇന്ത്യയിൽമാത്രമല്ല, മറ്റു രാജ്യങ്ങളിലും ഇത്തരം ജയം നേടാൻ കഴിയും’–-

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിനുശേഷം കോഹ്‌ലി പറഞ്ഞു. ടെസ്റ്റ്‌ മത്സരങ്ങൾക്കായി ഇന്ത്യയിൽ സ്ഥിരം വേദികൾ വേണമെന്ന്‌ കോഹ്‌ലി ആവശ്യപ്പെട്ടു. അഞ്ച്‌ മൈതാനങ്ങളിലായി എല്ലാ ടെസ്റ്റും നടത്തണം‐കോഹ്‌ലി പറഞ്ഞു.


പ്രധാന വാർത്തകൾ
 Top