23 November Saturday

കേരളത്തെ ഉത്തപ്പ നയിക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Oct 23, 2019


കൊച്ചി
സയ്യിദ്‌ മുഷ്‌ത്താഖ്‌ അലി ട്രോഫിക്കായുള്ള ക്രിക്കറ്റ്‌ ടൂർണമെന്റിൽ കേരളത്തെ റോബിൻ ഉത്തപ്പ നയിക്കും. നവംബർ എട്ടിന്‌ തമിഴ്‌നാടിനെതിരെയാണ്‌ കളി. സഞ്‌ജു സാംസണാണ്‌ വൈസ്‌ ക്യാപ്‌റ്റൻ.

ജലജ്‌ സക്‌സേന, പി രാഹുൽ, സച്ചിൻ ബേബി, മുഹമ്മദ്‌ അസ്‌ഹറുദ്ദീൻ, വിഷ്‌ണു വിനോദ്‌, കെ എം ആസിഫ്‌, എം ഡി നിധീഷ്‌, ബേസിൽ തമ്പി, സന്ദീപ്‌ വാര്യർ, എസ്‌ മിഥുൻ, അക്ഷയ്‌ ചന്ദ്രൻ, വിനൂപ്‌ എസ്‌ മനോഹരൻ, രോഹൻ എസ്‌ കുന്നുമ്മൽ എന്നിവരാണ്‌ മറ്റ്‌ അംഗങ്ങൾ.
 


പ്രധാന വാർത്തകൾ
 Top