03 October Monday

ദുലീപ്‌ ട്രോഫി ക്രിക്കറ്റ്‌ : ബാബ ഇന്ദ്രജിത്തിന്‌ സെഞ്ചുറി

വെബ് ഡെസ്‌ക്‌Updated: Friday Sep 23, 2022


കോയമ്പത്തൂർ
ബാബ ഇന്ദ്രജിത്തിന്റെ സെഞ്ചുറിയിൽ ദുലീപ്‌ ട്രോഫി ക്രിക്കറ്റ്‌ ഫൈനലിൽ ദക്ഷിണ മേഖലയ്‌ക്ക്‌ ആധിപത്യം. പശ്ചിമ മേഖലയ്‌ക്കെതിരെ 48 റൺ ഒന്നാം ഇന്നിങ്‌സ്‌ ലീഡായി. രണ്ടാംദിനം കളി അവസാനിക്കുമ്പോൾ ഏഴ്‌ വിക്കറ്റ്‌ നഷ്ടത്തിൽ 318 റണ്ണെന്നനിലയിലാണ്‌ ദക്ഷിണ മേഖല. ഏകദിന ശൈലിയിലായിരുന്നു ഇന്ദ്രജിത്തിന്റെ ബാറ്റിങ്‌. 125 പന്തിൽ 118 റൺ നേടി. മലയാളി ഓപ്പണർ രോഹൻ എസ്‌ കുന്നുമ്മൽ 31 റണ്ണടിച്ചു.

രണ്ടാംദിനം 8–-250 എന്ന നിലയിൽ ബാറ്റിങ്‌ ആരംഭിച്ച പശ്ചിമ മേഖലയ്‌ക്ക്‌ 20 റൺ കൂട്ടിച്ചേർക്കാനെ കഴിഞ്ഞുള്ളു. ഹെത്‌ പട്ടേൽ 98 റണ്ണെടുത്തു. ദക്ഷിണ മേഖലയ്‌ക്കായി ആർ സായ്‌കിഷോർ അഞ്ച്‌ വിക്കറ്റ്‌ വീഴ്‌ത്തി. സ്‌കോർ: പശ്ചിമ മേഖല 270, ദ. മേഖല 7–-318.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top