20 October Tuesday
സിറ്റി 3 വൂൾവ്‌സ്‌ 1

ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌: വൂൾവ്‌സ്‌ കടന്ന്‌ സിറ്റി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 23, 2020

സിറ്റിയുടെ മൂന്നാംഗോൾ നേടിയ ഗബ്രിയേൽ ജെസ്യൂസിനെ അഭിനന്ദിക്കുന്ന ഫെറാൻ ടോറെസ്‌


ലണ്ടൻ
വൂൾവറാംപ്‌ടൺ വാണ്ടറേഴ്‌സിന്റെ പോരാട്ടവീര്യത്തെ മറികടന്ന്‌ മാഞ്ചസ്‌റ്റർ സിറ്റി ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ പുതിയ സീസണിൽ ജയത്തുടക്കം കുറിച്ചു. ഒന്നിനെതിരെ മൂന്ന്‌ ഗോളിനായിരുന്നു സിറ്റിയുടെ ജയം.കെവിൻ ഡി ബ്രയ്‌ൻ, ഫിൽ ഫൊദെൻ, ഗബ്രിയേൽ ജെസ്യൂസ്‌ എന്നിവർ സിറ്റിക്കായി ഗോളടിച്ചു. റൗൾ ഹിമിനെസ്‌ ആണ്‌ വൂൾവ്‌സിനായി ലക്ഷ്യം കണ്ടത്‌.

ആദ്യപകുതിയിൽ പൂർണമേധാവിത്തം പുലർത്തിയ സിറ്റി രണ്ടാംപകുതിയിൽ വൂൾവ്‌സിന്റെ ആക്രമണക്കളിയിൽ വിറച്ചുപോയി. കിട്ടിയ അവസരങ്ങൾ വൂൾവ്‌സ്‌ മുന്നേറ്റം പാഴാക്കുകയായിരുന്നു. ഇതിനിടെ ഒരെണ്ണം വൂൾവ്‌സ്‌ തിരിച്ചടിച്ചു. കളിയുടെ അവസാനഘട്ടത്തിൽ ജെസ്യൂസിലൂടെ സിറ്റി ജയം ഉറപ്പാക്കി.

ആദ്യപകുതിയിൽ സിറ്റിയുടെ ഗോൾശ്രമങ്ങളെ വൂൾവ്‌സ്‌ ഗോൾ കീപ്പർ റൂയി പട്രീസിയോ തടഞ്ഞു. ഡി ബ്രയ്‌നാണ്‌ സിറ്റിക്കായി മികച്ച പ്രകടനം നടത്തിയത്‌. സിറ്റിക്കുവേണ്ടി നതാൻ അകെ അരങ്ങേറി. ബോണിമൗത്തിൽനിന്നാണ്‌ ഈ പ്രതിരോധക്കാരൻ സിറ്റിയിലെത്തിയത്‌. മറ്റൊരു കളിയിൽ ആസ്‌റ്റൺ വില്ല ഒരു ഗോളിന്‌ ഷെഫീൽഡ്‌ യുണൈറ്റഡിനെ തോൽപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top