20 October Tuesday

യൊകോവിച്ചിന്‌ കിരീടം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 23, 2020


റോം
ലോക ഒന്നാംറാങ്കുകാരൻ നൊവാക്‌ യൊകോവിച്ചിന്‌ ഇറ്റാലിയൻ ഓപ്പൺ ടെന്നീസ്‌ കിരീടം. അർജന്റീനയുടെ ദ്യേഗോ ഷോർട്‌സ്‌മാനെ നേരിട്ടുള്ള സെറ്റുകൾക്ക്‌ തോൽപ്പിച്ചു (7–-5,6–-3). യൊകോവിച്ചിന്റെ മുപ്പത്തിയാറാം എടിപി കിരീടമാണിത്‌.
ക്വാർട്ടറിൽ രണ്ടാംറാങ്കുകാരൻ റാഫേൽ നദാലിനെ പുറത്താക്കിയ ഷോർട്‌സ്‌മാൻ ഫൈനലിൽ യൊകോവിച്ചിനെതിരെയും നല്ല തുടക്കം കുറിച്ചു. എന്നാൽ, നിലനിർത്താനായില്ല.

യുഎസ്‌ ഓപ്പണിൽനിന്ന്‌ അയോഗ്യനായി മടങ്ങിയ യൊകോവിച്ചിന്‌ ആശ്വാസംപകരുന്നതാണ്‌ ഈ കിരീടം. അടുത്തയാഴ്‌ച ആരംഭിക്കുന്ന ഫ്രഞ്ച് ഓപ്പണിന്‌ മികച്ച മുന്നൊരുക്കവുമായി ഈ സെർബിയക്കാരന്‌.വനിതകളിൽ സിമോണ ഹാലെപ്‌ കിരീടം നേടി. എതിരാളി കരോളിന പ്ലിസ്‌കോവ പരിക്കുകാരണം പിന്മാറിയതിനെ തുടർന്നാണ്‌ ഹാലെപ്‌ ചാമ്പ്യനായത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top